നഗരങ്ങള്‍ ഡിജിറ്റലായി; ബാങ്കുകള്‍ എ.ടി.എമ്മുകള്‍ പൂട്ടുന്നു
ന്യൂഡല്‍ഹി: നോട്ട്നിരോധനത്തിന് ശേഷം ജനങ്ങള്‍ എ.ടി.എമ്മിനെ ആശ്രയിക്കുന്നത് കുറഞ്ഞതോടെ ബാങ്കുകള്‍ എ.ടി.എമ്മുകള്‍ പൂട്ടാനൊരുങ്ങുന്നു. കഴിഞ്ഞ ജൂണിനും ഓഗസ്റ്റിനും ഇടയില്‍ പൂട്ടിയത് 358 എ.ടി.എമ്മുകളാണ്.
നഗരങ്ങളിലെ എ.ടി.എമ്മുകളാണ് പൂട്ടിയവയിലധികവും. എ.ടി.എം പരിപാലന ചെലവ് കൂടിയതും ബാങ്കുകളെ മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ആകെ എ.ടി.എമ്മുകളില്‍ 0.16 ശതമാനമാണ് ഇത്തരത്തില്‍ പൂട്ടിയത്.
രാജ്യത്തെ ഏറ്റവും വലിയ എ.ടി.എം ശൃംഖലയുള്ള എസ്.ബി.ഐ ഈ വര്‍ഷം ഓഗസ്റ്റില്‍ എ.ടി.എമ്മുകളുടെ എണ്ണം 59,291ല്‍നിന്ന് 59,200ആയി കുറച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് 10,502ല്‍നിന്ന് 10,083ആയും എച്ച്.ഡി.എഫ്.സി ബാങ്ക് 12,230ല്‍നിന്ന് 12,225 ആയും എണ്ണം കുറച്ചിട്ടുണ്ട്.
മുംബൈ വിമാനത്താവളം പോലുള്ള പ്രധാന കേന്ദ്രങ്ങളില്‍ 7ഃ5 ചതുരശ്ര അടിയിലുള്ള എ.ടി.എം സെന്ററുകള്‍ക്ക് പ്രതിമാസം 40000 രൂപയാണ് പ്രവര്‍ത്തന ചെലവ്. ചെന്നൈ, ബെംഗളുരു എന്നിവിടങ്ങളില്‍ ഇത് 8000 രൂപമുതല്‍ 15,000 രൂപവരെയാണ്. ഇതിനെല്ലാം പുറമെ സെക്യൂരിറ്റി ജീവനക്കാരന്റെ ശമ്പളം, അറ്റകുറ്റപ്പണി, വൈദ്യുതിചെലവ് എന്നിവയെല്ലാംകൂടി ചേരുമ്പോള്‍ 30,000 രൂപമുതല്‍ ഒരു ലക്ഷം രൂപ വരെ എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."