ബ്ലാക്‌മെയില്‍കേസ്: മാധ്യമപ്രവര്‍ത്തകന് പിന്നാലെ ചത്തീസ്ഗഡില്‍ കോണ്‍.അധ്യക്ഷനെതിരെ കേസ്
റായ്പൂര്‍: ഛത്തിസ്ഗഡ് പൊതുമരാമത്ത് മന്ത്രി രാജേഷ് മുനത്തിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ വിവാദത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേഷ് ബഗേലിനെതിരെ പൊലിസ് കേസെടുത്തു. മന്ത്രി ഉള്‍പ്പെട്ട ലൈംഗികാപവാദ സിഡി കൈവശമുണ്ടെന്ന് പറഞ്ഞതിനെതുടര്‍ന്നാണ് നടപടി. സിഡി വ്യാജമാണെന്ന് കാണിച്ച് മന്ത്രി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ഇന്നലെ പുലര്‍ച്ചെ ഗാസിയാബാദില്‍ വച്ചാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാ വിനോദ് വര്‍മയെ അറസ്റ്റ്‌ചെയ്തത്. മന്ത്രിയുടെ ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങുന്ന വീഡിയോ തന്റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നാണ് പരാതി.
വിനോദിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 500 അശ്ലീല സിഡികളും രണ്ടുലക്ഷം രൂപയും പിടിച്ചെടുത്തതായി പൊലിസ് സൂപ്രണ്ട് എച്ച്.എന്‍ സിങ് അറിയിച്ചു.
എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയില്‍ അംഗമായ വിനോദ്, അമര്‍ ഉജ്ജ്വലയില്‍ ഡിജിറ്റല്‍ എഡിറ്ററായും പിന്നീട് ബി.ബി.സിയുടെ ഹിന്ദി എഡിഷനിലും ജോലിചെയ്തിരുന്നു. നിലവില്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തകനായി ജോലിചെയ്തുവരികയാണ്.
മന്ത്രിക്കെതിരേ വിനോദ് ഒളികാമറാ ഓപ്പറേഷന്‍ നടത്തിവരുന്നതിനിടെയാണ് അദ്ദേഹത്തെ അറസ്റ്റ്‌ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്.
വിനോദ് കോണ്‍ഗ്രസുമായി ഗൂഢാലോചന നടത്തി പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഭീഷണിപ്പെടുത്തുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."