HOME
DETAILS
MAL
എ.ജിക്കെതിരേ വിമര്‍ശനവുമായി മന്ത്രി ഇ ചന്ദ്രശേഖരന്
backup
October 28 2017 | 10:10 AM
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ സിപിഐയ്ക്കു പിന്നാലെ എ.ജിക്കു വിമര്‍ശനവുമായി മന്ത്രി ഇ ചന്ദ്രശേഖരനും രംഗത്ത്. എ.ജിയുടെ നിലപാടിന് മറുപടി പറയാന്‍ തന്റെ സംസ്കാരം അനുവദിക്കുന്നില്ലെന്നാണ് മന്ത്രി വിമര്‍ശിച്ചത്.
താന്‍ നല്കിയ കത്തിന് എ.ജി മറുപടി നല്‍കിയില്ലെന്നും ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്ന് അദ്ദേഹം ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.
കോടതിയില്‍ എന്ത് നിലപാടെടുക്കണമെന്ന് തീരുമാനിക്കുന്നത് എ.ജിയായിരിക്കാം, എന്നാല്‍ റവന്യൂ വകുപ്പിന്റെ നിലപാട് ആ വകുപ്പാണ് തീരുമാനിക്കുന്നതെന്നും ആ വകുപ്പിന്റെ അധിപന് താനാണെന്നും മന്ത്രി പറഞ്ഞു.
നേരത്തെ, വിഷയത്തില്‍ റവന്യൂ മന്ത്രിക്ക് പിന്തുണയുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."