HOME
DETAILS

ഷെഫിന്‍ ജഹാനെതിരേ ഹാദിയയുടെ പിതാവ് വീണ്ടും സുപ്രിം കോടതിയില്‍

  
backup
October 28 2017 | 12:10 PM

shefin-jahan-hadiya-father-supreme-court

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ ഹാദിയയുടെ ഭര്‍ത്താവിനെതിരേ പിതാവ് അശോകന്‍ ഹരജിയുമായി സുപ്രിം കോടതിയില്‍. ഭര്‍ത്താവായ ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നും പോപുലര്‍ഫ്രണ്ട് ഹാദിയ വിഷയം ഉപയോഗിച്ച് വ്യാപക പിരിവ് നടത്തുകയാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. ഹാദിയ കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കേയാണ് ഹാദിയയുടെ പിതാവായ അശോകന്‍ വീണ്ടും കോടതിയിലെത്തിയത്.

ഹൈക്കോടതിയില്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങളാണ് ഹാദിയയുടെ പിതാവായ അശോകന്‍ ഇപ്പോള്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലും ഉന്നയിച്ചിരിക്കുന്നത്. ഹാദിയയ്ക്ക് വീട്ടില്‍ മനുഷ്യാവകാശ ലംഘനം നേരിടുന്നുവെന്ന് പൊലിസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷണന്‍ കെ.മോഹന്‍ കുമാര്‍ വ്യക്തമാക്കിയതായി ഹരജിയില്‍ അശോകന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാല്‍, കഴിഞ്ഞ ദിവസമാണ് പിതാവ് തന്നെ മര്‍ദ്ദിക്കുന്നുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ വീട്ടില്‍ നിന്നും മോചിപ്പിക്കണമെന്നും അല്ലെങ്കില്‍ താന്‍ കൊല്ലപ്പെടാമെന്നും ഹാദിയ രാഹുല്‍ ഈശ്വറിനോട് പറയുന്ന വീഡിയോ രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ടത്. മുന്‍പ് രാഹുല്‍ ഈശ്വര്‍ ഹാദിയയെ സന്ദര്‍ശിച്ച സമയത്തെടുത്ത വീഡിയോ കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago