HOME
DETAILS

ബഹുസ്വരതയുടെ ചിത്രോത്സവം

  
backup
October 28 2017 | 20:10 PM

%e0%b4%ac%e0%b4%b9%e0%b5%81%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b8

When hate knocks on your door,

You still open it.
Because you are open
And everything that comes from you is fearless.
No bullet can silence your words.
We still hear you...
(വിദ്വേഷം വാതില്‍ക്കല്‍ വന്നു മുട്ടിവിളിക്കുമ്പോഴും താങ്കള്‍ വാതില്‍ തുറക്കുന്നു. തുറന്ന മനസുകാരനും ഭീതിയേതുമില്ലാതെ എന്തും വിളിച്ചുപറയുന്നവനുമാണ് താങ്കളെന്നതു തന്നെ അതിനു കാരണം. അതെ, താങ്കളുടെ വാക്കുകളെ വെടിയുണ്ടകള്‍ക്കു നിശബ്ദമാക്കാനാകില്ല. ഞങ്ങളിപ്പോഴും താങ്കളെ കേള്‍ക്കുന്നു)


കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ വരക്കൂട്ടം ആര്‍ട് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന നൂറു ചിത്രകാരന്മാരുടെ പ്രദര്‍ശനത്തില്‍ പുമേഷ് കുമാറിന്റെ ചിത്രത്തിന്റെ അടിക്കുറിപ്പാണിത്. സങ്കീര്‍ണതകള്‍ നിറഞ്ഞ വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തില്‍ പ്രതിരോധത്തിന്റെ നിറക്കൂട്ടുകള്‍ ചാര്‍ത്തി 100 കൂട്ടം ചിത്രകാരന്മാര്‍ ചേര്‍ന്നൊരുക്കിയ 'ശതചിത്ര' ചിത്രശില്‍പ പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണമാണിത്. കേരളത്തിലെ വിവിധ ജില്ലകളിലെ ചിത്രകാരന്മാരാണ്, വിദ്വേഷവും ഫാസിസവും വിഷം ചീറ്റുന്ന കാലത്ത് തങ്ങളുടേതായ ശൈലിയില്‍ അവയ്ക്കു പ്രതിരോധം തീര്‍ക്കാന്‍ രംഗത്തെത്തിയത്. വര്‍ത്തമാനകാലത്തിന്റെ നേരനുഭവങ്ങളാണ് ഓരോ ചിത്രവും കാഴ്ചക്കാരനിലെത്തിക്കുന്നത്. ഫാസിസത്തിനും സങ്കുചിത രാഷ്ട്രീയത്തിനുമെതിരേ പ്രതിഷേധത്തിന്റെ അഗ്നികള്‍ ഓരോ ചിത്രത്തിലും നമുക്ക് കാണാം.


സങ്കീര്‍ണതകള്‍ നിറഞ്ഞ കാലത്ത് പശുരാഷ്ട്രീയം മുതല്‍ റോഹിംഗ്യാ അഭയാര്‍ഥികള്‍ വരെ പ്രദര്‍ശനം ചര്‍ച്ച ചെയ്യുന്നുണ്ട്. കുടിയിറക്കവും പ്രകൃതിയും പ്രത്യാശയും പ്രണയവും സ്ത്രീയുമെല്ലാം കേരളത്തിലെ പ്രശസ്ത ചിത്രകാരന്മാര്‍ മുതല്‍ എട്ടാം ക്ലാസുകാരന്‍ ദേവസൂര്യ വരെ തന്റേതായ രീതിയില്‍ ഇവിടെ കാഴ്ചക്കാരനു മുന്നിലെത്തിക്കുകയാണ്. വര്‍ത്തമാനകാലത്തിന്റെ ഭീതിതമായ ഓരോ ദിനങ്ങളെയും ചിത്രകാരന്മാര്‍ കാന്‍വാസില്‍ വിവിധ നിറങ്ങളില്‍ പകര്‍ത്തിയിട്ടുണ്ട്. ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവെന്നും ആത്മാവ് നഷ്ടപ്പെട്ടാല്‍ ഫലം മരണമായിരിക്കുമെന്നുമുള്ള തത്ത്വത്തിലേക്കാണ് ഓരോ ചിത്രവും വിരല്‍ചൂണ്ടുന്നത്.


ചിത്രകലയിലെ റാഡിക്കല്‍ മൂവ്‌മെന്റിനു ശേഷം ഇത്രയധികം ചിത്രകാരന്മാര്‍ ചേര്‍ന്നു വിവിധ മാധ്യമങ്ങളുപയോഗിച്ചു സൃഷ്ടിച്ച ചിത്രങ്ങളുടെ പ്രദര്‍ശനം കേരളത്തില്‍ ഇതാദ്യത്തേതാണ്. കലയില്‍ നടക്കുന്ന പരീക്ഷണങ്ങളെയും വിവിധ രചനാരീതികളെയും പരിചയപ്പെടുത്തുന്നതാണു ചിത്രകാരന്മാരുടെ ഈ സംഗമം. ജലച്ഛായം, അക്രിലിക്, മിക്‌സഡ് മീഡിയം, എണ്ണച്ഛായം എന്നിവയിലായി വിവിധ രചനാശൈലിയിലും മാധ്യമങ്ങളിലുമുള്ള രചനകള്‍ സമകാലിക ചിത്രകലയുടെ ജീവസുറ്റ പ്രതിഫലനം കൂടിയാണ്. ആകാരനിഷ്ഠയില്ലാത്ത കാലത്തുനിന്നു മറ്റൊരു പുതിയ ആഖ്യാനമാണ് ഇവിടെ കാന്‍വാസുകളില്‍ വിരിഞ്ഞിരിക്കുന്നത്.


റോഹിംഗ്യാ അഭയാര്‍ഥികളെ ആട്ടിയോടിക്കുന്ന സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകിയെ നിശിതമായി വിമര്‍ശിക്കുന്നതാണ് കബിതാ മുഖോപാധ്യായയുടെ ചിത്രങ്ങള്‍. നാല് ഫ്രെയിമുകളിലായി ഒരൊറ്റ ചിത്രത്തിലൂടെ കബിത റോഹിംഗ്യാ പ്രശ്‌നത്തെ രാഷ്ട്രീയമായി അവതരിപ്പിച്ചിരിക്കുന്നു. നാഫ് നദി കടക്കും മുന്‍പേ ജീവന്‍ നഷ്ടപ്പെട്ട അഭയാര്‍ഥിയെ കബിത ഇങ്ങനെയാണു വിവരിക്കുന്നത്: And the ocean suddenly remembers all the names of its drawn.


പ്രേം പി. ലക്ഷ്മണിന്റെ ണലലുശിഴ ആൗററവമ, ടാശഹശിഴ ആൗഹഹലെേ എന്ന ശില്‍പം വര്‍ത്തമാനകാലത്തിലേക്കു തുറന്നുവച്ചിരിക്കുകയാണ്. പുതിയ കാലത്ത് ബുദ്ധന്റെ രംഗപ്രവേശം സാധ്യമായാല്‍ നാവും ഉടലും ബന്ധിപ്പിക്കപ്പെട്ട ധ്യാനബുദ്ധനായിരിക്കുമെന്നാണു ശില്‍പത്തിലൂടെ കലാകാരന്‍ പൊതുസമൂഹത്തോടു പറയാന്‍ ശ്രമിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍ കൈകടത്തുകയും, തെറ്റു ചൂണ്ടിക്കാണിക്കുന്നവരെ വേട്ടയാടുകയും ചെയ്യുന്ന ഭരണകൂടത്തിനെതിരേയുള്ള ജനവികാരമാണു ശില്‍പം പറഞ്ഞുതരുന്നത്. പശു രാഷ്ട്രീയവും ന്യൂനപക്ഷവേട്ടയും കൊടുമ്പിരികൊള്ളുന്ന സാഹചര്യത്തില്‍ മുഹമ്മദ് അഖ്‌ലാഖിനെയും ഹാഫിള് ജുനൈദിനെയുമാണു കവിയും ചിത്രകാരനുമായ വി.പി ഷൗക്കത്തലിയുടെ 'റിപബ്ലിക്ക് ' എന്ന ചിത്രത്തിലൂടെ കാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്നത്. നഗരവല്‍ക്കരണത്തിന്റെ പിടിയിലകപ്പെടാതെ പാരമ്പര്യം തന്മയത്വത്തോടെ നിലനിര്‍ത്തുന്ന കോഴിക്കോടന്‍ ശൈലിയെ സുന്ദരമായി വരച്ചിടുകയാണ് താജ് ബക്കര്‍ തന്റെ 'ഐസ് ഒരതി' എന്ന ചിത്രത്തിലൂടെ.

 

ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും ഭിന്നലിംഗക്കാര്‍ അനുഭവിക്കുന്ന യാതനകളെയും അരക്ഷിതാവസ്ഥയെയും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും കലാകാരിയുമായ കല്‍ക്കി സുബ്രഹ്മണ്യം തന്റേതായ ശൈലിയില്‍ സമൂഹത്തോടു പറയാന്‍ ശ്രമിക്കുന്നു. സി.കെ സുകുമാരന്റെ കുപ്പായത്തിനുള്ളില്‍ അകപ്പെട്ടുപോയ പെണ്‍ബിംബം പുരുഷാധിപത്യ സമൂഹത്തിലെ സ്ത്രീ അടിച്ചമര്‍ത്തലുകളെയാണു സൂചിപ്പിക്കുന്നത്. ബാല്യത്തിലെ നിഷ്‌കളങ്കമായ ലോകമാണ് എട്ടാം ക്ലാസുകാരന്‍ ദേവസൂര്യയുടെ ചിത്രം.
ഐഷ മുസ്‌ലിയാരകത്ത്, ലിസി ഉണ്ണി, ശ്രീജ പള്ളം, സുചിത്ര ഉല്ലാസ്, ഫാത്തിമ റൂബി, വിശ്വതി, രത്‌നവല്ലി തുടങ്ങി 18ഓളം പെണ്‍കരങ്ങളും ആകാശ് മേലേവീട്ടില്‍, അജയ് സാഗ, പി.കെ ദീപക്, ജിഷ്ണു ദേവ് എന്നിങ്ങനെ ന്യൂജെന്‍ കലാകാരന്മാരും ഭാഗമായിരുന്നുവെന്നതാണു ചിത്രോത്സവത്തിന്റെ സവിശേഷതകളിലൊന്ന്. പോള്‍ കല്ലാനോട്, അബു പട്ടാമ്പി, അറമുഖന്‍, മണികണ്ഠന്‍, മുഖ്താര്‍ ഉദരംപൊയില്‍, എം. ലക്ഷ്മണന്‍, സുനില്‍ അശോകപുരം, ശ്രീകുമാര്‍ നിയതി തുടങ്ങി പ്രമുഖരുടെ ചിത്രങ്ങളും ഉണ്ണി കാനായിയുടെ കാനായി കുഞ്ഞിരാമന്റെ ശില്‍പവും കരിങ്കല്ലില്‍ കൊത്തുപണി ചെയ്ത ശില്‍പങ്ങളും പ്രദര്‍ശനത്തിന്റെ മാറ്റു കൂട്ടി.


മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചിത്രകാരന്മാരുടെ കൂട്ടായ്മയായ 'വരക്കൂട്ടം' ആണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. കേരളത്തിലെ പ്രഗത്ഭരായ ചിത്രകാരന്മാര്‍ക്കൊപ്പം ചിത്രകലയില്‍ ചുവടുവയ്ക്കുന്നവരെയും പ്രദര്‍ശനത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഷമീം സീഗള്‍, അനീസ് വടക്കന്‍ എന്നിവരായിരുന്നു പ്രദര്‍ശനത്തിന്റെ ക്യുറേറ്റര്‍മാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago