അഹമ്മദ് പട്ടേലിന് ഐ.എസുമായി ബന്ധം; എം.പി സ്ഥാനം രാജിവയ്ക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി
സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ അഹമ്മദ് പട്ടേലിനെതിരേ ഗുരുതര ആരോപണവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ അഹമ്മദ് പട്ടേലിന് ഭീകര സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന ആരോപണമാണ് അദ്ദേഹം ഉയര്‍ത്തിയത്. ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അഹമ്മദ് പട്ടേല്‍ ഡയരക്ടറായ ആശുപത്രിയിലെ ജോലിക്കാരനടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ഗുജറാത്ത് മുഖ്യമന്ത്രി ഈ ആരോപണം ഉന്നയിച്ചത്. ഈ സാഹചര്യത്തില്‍ അഹമ്മദ് പട്ടേല്‍ രാജിവയ്ക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
രണ്ട് ദിവസം മുന്‍പാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അഭിഭാഷകനായ ഉബേദ് മിര്‍സ(29), കാസിം സ്റ്റീമര്‍വാല(31) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരെ പിടികൂടിയിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്ന് പറഞ്ഞ മുഖ്യമന്ത്രി തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെ അഭിനന്ദിക്കുകയും ചെയ്തു.
ഗുജറാത്തിലെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്തി രാജ്യം വിടാനായിരുന്നു ഇവരുടെ പദ്ധതിയെന്നും ഇതിനായി പാസ്‌പോര്‍ട്ടും വിസയുമെല്ലാം ഇവര്‍ തയാറാക്കി വച്ചിരുന്നുവെന്നും പറയുന്നു.
ഗുജറാത്തിലെ ബറൂച്ചയില്‍ അഹമ്മദ് പട്ടേല്‍ ഡയരക്ടറായ ആശുപത്രിയിലെ ലബോറട്ടറി ടെക്‌നീഷ്യനായിരുന്നു കാസിം. അതേസമയം അഹമ്മദ് പട്ടേല്‍ ആശുപത്രിയുടെ ഡയരക്ടറായിരുന്നെങ്കിലും അദ്ദേഹം 2014ല്‍ ഇവിടെ നിന്ന് രാജിവച്ചിരുന്നു. എന്നിരുന്നാലും ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാനും 2016ല്‍ ഇവിടെ നടന്ന ഒരു പരിപാടിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കൊണ്ടുവന്നതും അദ്ദേഹമായിരുന്നുവെന്നും വിജയ് റുപാനി ആരോപിക്കുന്നു.
അതേസമയം ഇത്തരമൊരു ആരോപണം വാസ്തവ വിരുദ്ധമാണെന്ന നിലപാടുമായി അഹമ്മദ് പട്ടേല്‍ രംഗത്തെത്തി. എക്കോ ടെക്‌നീഷ്യനായി കാസിമിനെ നിയമിച്ചിട്ടുണ്ട്. എന്നാല്‍ ഒക്ടോബര്‍ നാലിന് ഇയാള്‍ രാജിക്കത്ത് നല്‍കുകയും 24ന് സര്‍വിസില്‍ നിന്ന് പോകുകയും ചെയ്തു. ഓരോ വ്യക്തികളുടെയും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ആശുപത്രി മാനേജ്‌മെന്റ് അന്വേഷിക്കാറില്ലെന്ന് ആശുപത്രി മാനേജ്‌മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."