ഗുജറാത്തില്‍ ബി.ജെ.പി നേരിടുന്നത് കടുത്ത വെല്ലുവിളി
ന്യൂഡല്‍ഹി: ഗുജറാത്തില്‍ കടുത്ത വെല്ലുവിളി ഉയര്‍ന്നതോടെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മിനിപതിപ്പെന്ന രീതിയിലുള്ള പ്രചാരണത്തിനായി മോദി.
ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താമെന്നും ഹിമാചല്‍ കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കാമെന്നുമുള്ള പ്രതീക്ഷ അസ്ഥാനത്തായ സാഹചര്യത്തില്‍ പ്രചാരണം ഏറ്റവും കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചത് ഗുജറാത്തില്‍ തന്നെയാണ്. എന്നിരുന്നാലും രണ്ട് സംസ്ഥാനങ്ങളിലുമായി 40 റാലികളില്‍ മോദി സംബന്ധിക്കുമെന്നാണ് ബി.ജെ.പി നല്കുന്ന വിവരം.
ഗുജറാത്ത് തെരഞ്ഞെടുപ്പ് 'മോദി തരംഗത്തിന്റെ' മാറ്റ് പരിശോധിക്കുന്നത് കൂടിയാകുമെന്നതുകൊണ്ട് ഏത് രീതിയിലും ഭരണം നിലനിര്‍ത്താനുള്ള പ്രയത്നത്തിലാണ് ബി.ജെ.പി.
ഗുജറാത്ത് കൈവിട്ടുപോകുമോയെന്ന ആശങ്കയില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടത്തിയതുപോലുള്ള പ്രചാരണത്തിനാണ് അദ്ദേഹം ഒരുങ്ങുന്നത്. നവംബര്‍ 13 മുതല്‍ ഡിസംബര്‍ 11 വരെ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനവും ഫിലിപ്പൈന്‍സില്‍ നടക്കുന്ന കിഴക്കന്‍ ഏഷ്യ ഉച്ചകോടിയുമുണ്ട്. ഇതിലെല്ലാം പങ്കെടുക്കുന്നതിനിടയില്തന്നെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹം സജീവമാകുന്നത്. ഹിമാചലില്‍ നവംബര്‍ 9 നും ഗുജറാത്തില്‍ ഡിസംബര്‍ 9, 14 തിയതികളില്‍ രണ്ട് ഘട്ടങ്ങളിലുമായിട്ടാണ് വോട്ടെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."