HOME
DETAILS

സഊദിയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ ഉയര്‍ത്തുന്നു

  
backup
October 29 2017 | 02:10 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b2%e0%b4%82%e0%b4%98%e0%b4%a8

ജിദ്ദ: സഊദിയില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഉയര്‍ത്താന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട ട്രാഫിക് നിയമാവലിയില്‍ ഭേദഗതികള്‍ വരുത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. പരിഷ്‌കരിച്ച നിയമാവലി വൈകാതെ പ്രഖ്യാപിക്കും.
എതിര്‍ദിശയില്‍ വാഹനമോടിക്കുന്നതിനുള്ള പിഴയും നമ്പര്‍ പ്ലേറ്റില്ലാതെ വാഹനമോടിക്കുന്നതിനുള്ള പിഴയും 6,000 റിയാല്‍ വീതമായി പുതിയ നിയമാവലിയില്‍ ഉയര്‍ത്തുമെന്നാണു സൂചന. അമിതവേഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക പോലുള്ള നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷകളെല്ലാം വലിയ തോതില്‍ ഉയര്‍ത്തുമെന്നാണു ലഭ്യമായ വിവരം.
ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കഴിഞ്ഞ വര്‍ഷം പലമടങ്ങ് വര്‍ധിപ്പിച്ചിരുന്നു. ചില ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ 10,000 റിയാല്‍ വരെയാക്കിയിരുന്നു. വാഹനാഭ്യാസ പ്രകടനം നടത്തുന്നവര്‍ക്കുള്ള പിഴ 20 ഇരട്ടിയായാണ് ഉയര്‍ത്തിയത്. വാഹനാഭ്യാസ പ്രകടനം നടത്തി ആദ്യ തവണ പിടിയിലാകുന്നവര്‍ക്ക് 2,00,000 റിയാല്‍ പിഴ ചുമത്തി വാഹനം 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ സൂക്ഷിക്കും. തടവുശിക്ഷ വിധിക്കുന്നതിന് ഡ്രൈവര്‍മാര്‍ക്കെതിരായ കേസ് കോടതിക്കു കൈമാറും. രണ്ടാമതും വാഹനാഭ്യാസ പ്രകടനം നടത്തി കുടുങ്ങുന്നവര്‍ക്ക് 4,00,000 റിയാല്‍ പിഴ ചുമത്തും. അഭ്യാസ പ്രകടനത്തിന് ഉപയോഗിച്ച വാഹനം ഒരു മാസത്തേക്ക് കസ്റ്റഡിയിലെടുക്കും. തടവുശിക്ഷ തീരുമാനിക്കുന്നതിന് കേസ് കോടതിക്ക് കൈമാറും. മൂന്നാമതും ഇതേ നിയമലംഘനം നടത്തുന്നവര്‍ക്ക് 60,000 റിയാല്‍ പിഴ ചുമത്തും. ഇവരുടെ വാഹനം കണ്ടുകെട്ടുകയും ചെയ്യും. വാടക്കെടുത്ത റെന്റ് എ കാറുകളോ മോഷ്ടിച്ച കാറുകളോ ആണ് അഭ്യാസപ്രകടനത്തിന് ഉപയോഗിക്കുന്നതെങ്കില്‍ അവ കണ്ടുകെട്ടില്ല. പകരം വാഹനത്തിന്റെ വിലക്കു തുല്യമായ തുക പിഴ ചുമത്തും. വാഹനാഭ്യാസ പ്രകടനം നടത്തുന്നവര്‍ക്ക് 1000 റിയാലാണ് നേരത്തെ പിഴ ചുമത്തിയിരുന്നത്.
അപകട സ്ഥലങ്ങളില്‍നിന്നു രക്ഷപ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് 10,000 റിയാല്‍ വരെ പിഴയും മൂന്നു മാസത്തില്‍ കുറയാത്ത തടവും ലഭിക്കും. അപകടസ്ഥലത്തു വാഹനം നിര്‍ത്തുകയും അപകടത്തെ കുറിച്ചു ബന്ധപ്പെട്ട വകുപ്പുകള്‍ക്കു വിവരം നല്‍കാതിരിക്കുകയും പരുക്കേറ്റവരെ സാധ്യമായ രീതിയില്‍ സഹായിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്കുമാണ് ഈ ശിക്ഷ ലഭിക്കുക. അപകടത്തില്‍പെടുന്ന വാഹനങ്ങള്‍ നിയമവിരുദ്ധമായി റിപ്പയര്‍ ചെയ്യുന്ന ഷോപ്പുകള്‍ക്കുള്ള പിഴയും കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. ആദ്യ തവണ 10,000 റിയാല്‍ മുതല്‍ അര ലക്ഷം റിയാല്‍ വരെയാണ് ഇത്തരം വര്‍ക്ക്‌ഷോപ്പുകള്‍ക്കു വിധിക്കുക. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടിതുക പിഴ ചുമത്തും. മൂന്നാമതും നിയമലംഘനം നടത്തുന്ന വര്‍ക്ക്‌ഷോപ്പുകള്‍ക്ക് രണ്ടാം തവണ ചുമത്തിയതിന്റെ ഇരട്ടിതുക പിഴ ചുമത്തുകയും വര്‍ക്ക്‌ഷോപ്പ് കാലാകാലത്തേക്ക് അടപ്പിക്കുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago