ഉ.കൊറിയ ആണവായുധം പ്രയോഗിച്ചാല്‍ കനത്ത തിരിച്ചടി: മാറ്റിസ്
വാഷിങ്ടണ്‍: ഉത്തര കൊറിയയില്‍നിന്നുള്ള ആണവ ഭീഷണി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു. ദക്ഷിണ കൊറിയയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് മാറ്റിസ് ഇക്കാര്യം പറഞ്ഞത്. ഉ.കൊറിയ ആണവായുധങ്ങള്‍ ഉപയോഗിച്ചാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് മാറ്റിസ് മുന്നറിയിപ്പ് നല്‍കി.
അയല്‍രാജ്യങ്ങള്‍ക്കും ലോകത്തിനും തന്നെ ഉ.കൊറിയ ഉയര്‍ത്തിയ ഭീഷണികള്‍ ത്വരിതഗതിയിലെത്തിയിരിക്കുകയാണ്. നിയമവിരുദ്ധവും അനാവശ്യവുമായ മിസൈല്‍-ആണവായുധ പരീക്ഷണങ്ങളുമായി അവര്‍ മുന്നോട്ടുപോകുകയാണ്. ഈയൊരു അടിയന്തരഘട്ടത്തിലാണ് യു.എസ്-ദ.കൊറിയ സംയുക്ത സുരക്ഷാ സഹകരണം ശക്തമാക്കുന്നത്. ആണവശക്തിയുള്ള ഉ.കൊറിയയെ അമേരിക്കയ്ക്ക് അംഗീകരിക്കാനാകില്ല-മാറ്റിസ് വ്യക്തമാക്കി.
ദ.കൊറിയന്‍ പ്രതിരോധ മന്ത്രി സോങ് യങ് മൂവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മാറ്റിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."