നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 28 മരണം മരിച്ചവരില്‍ ഒരു ഇന്ത്യക്കാരിയും
കാഠ്മണ്ഡു: നേപ്പാളില്‍ ഉത്സവത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന തീര്‍ഥാടകസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു. സംഭവത്തില്‍ 31 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒരു ഇന്ത്യക്കാരിയുമുണ്ട്.
മധ്യ നേപ്പാളിലെ ദാഡിങ് ജില്ലയിലായിരുന്നു അപകടം. രാജ്ബിരാജില്നിന്ന് ഒരു ഹൈന്ദവ ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് ഘാട്ടബേശിക്കടുത്തു വച്ച് തെന്നിമാറി തൃശൂലി നദിയിലേക്കു വീഴുകയായിരുന്നു. തലസ്ഥാനമായ കാഠ്മണ്ഡുവിന് 70 കി.മീറ്റര്‍ അകലെ പൃത്വി ദേശീയപാതയില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചിനായിരുന്നു സംഭവം. മമതാ ദേവി താക്കൂര്‍ ആണ് അപകടത്തില്‍ മരിച്ച ഇന്ത്യക്കാരി.
പരിധിയില്‍ കവിഞ്ഞ യാത്രക്കാര്‍ ബസിലുണ്ടായിരുന്നതായി പൊലിസ് വൃത്തങ്ങള്‍ പറഞ്ഞു. 52 പേരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നത്. നേപ്പാള്‍ സൈന്യവും പൊലിസും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 16 പേരെ പരുക്കുകളോടെ രക്ഷിച്ചിട്ടുണ്ട്. കാണാതായവര്‍ക്കായി രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."