HOME
DETAILS
MAL
റഷ്യ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു
backup
October 29 2017 | 02:10 AM
മോസ്‌കോ: റഷ്യ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ഒറ്റയടിക്ക് രാജ്യത്തെ മുഴുവന്‍ ചുട്ടെരിക്കാന്‍ ശേഷിയുള്ള മിസൈലാണു പരീക്ഷിച്ചത്. സാത്താന്‍ 2 എന്നാണ് മിസൈലിന്റെ പേര്.
വടക്കന്‍ മോസ്‌കോയിലെ പ്ലെസെറ്റ്‌സ്‌ക് കോസ്‌മോഡ്രോം ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ആര്‍.എസ്-28 സര്‍മത് റോക്കറ്റിലാണ് മിസൈല്‍ വിക്ഷേപിച്ചതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
12 ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണു പരീക്ഷിച്ച മിസൈല്‍. പരീക്ഷണത്തില്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനും പങ്കെടുത്തതായി ക്രെംലിന്‍ അറിയിച്ചു. പുടിന്‍ നേരിട്ടാണ് റോക്കറ്റ് വിക്ഷേപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."