HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ് അതിവേഗ കോടതിയിലേക്ക് മാറ്റണം ആവശ്യം അന്വേഷണ സംഘത്തിന്റേത്
backup
October 29 2017 | 02:10 AM
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അതിവേഗ കോടതിയിലേക്ക് മാറ്റണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടും. കുറ്റപത്രം സമര്‍പ്പിച്ച ഉടന്‍ അന്വേഷണ സംഘം ഇക്കാര്യം കോടതിയോട് ആവശ്യപ്പെടുമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരേ നിര്‍ണായക സാക്ഷി മൊഴി ലഭിച്ച സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. അടുത്ത മാസത്തോടെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."