കാസര്‍കോട്ടെ രണ്ടാംഘട്ട റീസര്‍വേ മരവിപ്പിച്ചു
മലപ്പുറം: കാസര്‍കോട് ജില്ലയിലെ റീസര്‍വേ പ്രവര്‍ത്തനത്തിനായി വിവിധ ജില്ലകളില്‍ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ചു. ആദ്യഘട്ട സര്‍വേ നടപടികള്‍ക്കു പിന്നാലെ കാസര്‍കോട് ജില്ലയിലെ പത്ത് വില്ലേജുകളിലെ രണ്ടാംഘട്ട സര്‍വേ നടപടികളാണ് താല്‍ക്കാലികമായി മരവിപ്പിച്ച് സംസ്ഥാന സര്‍വേ ഡയറക്ടര്‍ ഉത്തരവിറക്കിയത്്.
ജീവനക്കാരുടെ ശക്തമായ എതിര്‍പ്പ് മറികടന്നു കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ജോലി നോക്കുന്ന 391 ജീവനക്കാരെ സ്ഥലംമാറ്റി നേരത്തെ സര്‍വേ ഡയറക്ടര്‍ ഉത്തരവിറക്കിയിരുന്നു. 215 സര്‍വേയര്‍മാര്‍,103 ഡ്രാഫ്റ്റ്‌സ്മാന്‍,10 ഹെഡ് ഡ്രാഫ്റ്റ്‌സ്മാന്‍, 50 ഹെഡ് സര്‍വേയര്‍,10 സര്‍വേ സൂപ്രണ്ട്, മൂന്ന് അസി.ഡയറക്ടര്‍ എന്നിവരെയാണ് സ്ഥലംമാറ്റിയത്. ഈ മാസം 23ന് കാസര്‍കോട് ജില്ലയില്‍ ജോലിക്ക് ഹാജരാകാനായിരുന്നു നിര്‍ദേശം. സര്‍ക്കാര്‍ തീരുമാനം മറ്റു 13 ജില്ലകളിലെ സര്‍വേ നടപടികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് ജോലിയില്‍ പ്രവേശിക്കേണ്ട തിയതി 30ലേക്കു മാറ്റി രണ്ടാമത് ഉത്തരവിറങ്ങി. ഏകപക്ഷീയ തീരുമാനത്തിനെതിരേ ഭരണകക്ഷി എം.എല്‍.എമാര്‍ ഉള്‍പ്പെടെ രംഗത്തെത്തിയതോടെയാണ് നടപടി താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. മറ്റു ജില്ലകളിലെ റീസര്‍വേ ജീവനക്കാരെ ഉള്‍പ്പെടുത്തി മാര്‍ച്ചിലാണ് കാസര്‍കോട്ടെ ആദ്യഘട്ട റീസര്‍വേ നടന്നത്.
ജോലി ക്രമീകരണം നിര്‍ത്തലാക്കി 2016ലെ സര്‍ക്കാര്‍ ഉത്തരവ് മറികടന്നായിരുന്നു തീരുമാനം. റീസര്‍വേ അവസാനിപ്പിച്ച് തിരിച്ചെത്തിയ ജീവനക്കാര്‍ അതത് ജില്ലകളിലെ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് രണ്ടാമതും ഉത്തരവിറങ്ങിയത്. ജില്ലയിലെ ബാര, പനയാല്‍, ബെല്ല, കാഞ്ഞങ്ങാട്, പുതുക്കൈ, പേരാല്‍, നീലേശ്വരം, ക്ലായിക്കോട്, തിമിരി, കൊടക്കാട് എന്നിവിടങ്ങളിലാണ് രണ്ടാംഘട്ട റീസര്‍വേക്ക് പദ്ധതിയിട്ടിരുന്നത്.
അതേസമയം ഒന്നാംഘട്ട റീസര്‍വേ പൂര്‍ത്തിയാക്കിയ പത്ത് വില്ലേജുകളില്‍ ഇതുവരെ പദ്ധതി നടപ്പാക്കിയിട്ടില്ല. റിപ്പോര്‍ട്ടിലെ അപാകതമൂലം ജനങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പുണ്ടാവുന്നത് രണ്ടാംഘട്ട പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന സൂചനയെ തുടര്‍ന്നാണ് ഒന്നാംഘട്ട നടപടികള്‍ മാറ്റിവച്ചതെന്നാണ് സൂചന. ജില്ലകളില്‍ സാധാരണ പ്രവര്‍ത്തനത്തിന് ആവശ്യമായ സര്‍വേയര്‍മാര്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഘട്ടത്തില്‍ പുതിയ സ്ഥലംമാറ്റ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന തീരുമാനത്തിലാണ് ജീവനക്കാരുടെ സംഘടനകള്‍. എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴി വിവിധ ജില്ലകളിലേക്ക് 170 ജീവനക്കാരെ നിയമിച്ച് അവരെ കാസര്‍കോട് ജില്ലയിലെ പ്രവൃത്തിക്ക് ആദ്യഘട്ടത്തില്‍ നിയമിക്കാമെന്ന ആലോചനയിലാണ് സര്‍ക്കാര്‍ ഇപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."