20 ലക്ഷത്തില്‍ താഴെയുള്ള പദ്ധതികള്‍ ഗുണഭോക്തൃ കമ്മിറ്റികളെ ഏല്‍പ്പിക്കാം: മന്ത്രി ജലീല്‍
കല്‍പ്പറ്റ: ത്രിതല പഞ്ചായത്തുകള്‍ ആസൂത്രണം ചെയ്ത് അംഗീകാരം നേടിയ 20 ലക്ഷം രൂപയില്‍ താഴെയുള്ള പദ്ധതികള്‍ ഗുണഭോക്തൃ കമ്മിറ്റികള്‍ മുഖേന നടപ്പാക്കാമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ ഒന്നാംപാദ പദ്ധതി നിര്‍വഹണം സംബന്ധിച്ച അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി.എസ്.ടിയുടെ പേരില്‍ കരാറുകാര്‍ ജോലികള്‍ ഏറ്റെടുക്കാതെ വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കെട്ടിട നിര്‍മാണ ചട്ടത്തില്‍ ഉടന്‍ മാറ്റം വരുത്തും.
പദ്ധതി നിര്‍വഹണത്തില്‍ തെരുവ് നായകളുടെ വന്ധ്യംകരണം, അഗതിരഹിത കേരളം, ലൈഫ്മിഷന്‍, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവയുടെ സംസ്‌കരണം തുടങ്ങിയവയില്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. അനധികൃത കെട്ടിടങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പുതിയ നയം സ്വീകരിച്ചിട്ടുണ്ടെന്നും നിര്‍മാണം പൂര്‍ത്തിയായ മുഴുവന്‍ വീടുകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ വീട്ടു നമ്പര്‍ നല്‍കണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."