ആയുധപരിശീലന കേന്ദ്രങ്ങള്‍ക്കെതിരേ നടപടി: മുഖ്യമന്ത്രി
കണ്ണൂര്‍: കായികപരിശീലനം എന്ന പേരില്‍ ആയുധപരിശീലന കേന്ദ്രങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേഗത്തില്‍ ആളെ കൊല്ലാനാണ് ഇത്തരം കേന്ദ്രങ്ങളും സംഘടനകളും പ്രവര്‍ത്തിക്കുന്നത്. പവിത്രമായ ആരാധനാലയങ്ങളുടെ പരിസരങ്ങള്‍ പോലും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരേ പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും. ദേശസ്‌നേഹം വളര്‍ത്താനെന്ന പേരില്‍ മനുഷ്യത്വം തന്നെ ഊറ്റിക്കളയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ തളാപ്പില്‍ സി.പി.എം നിയന്ത്രണത്തിലാരംഭിച്ച സൈനിക പ്രീ റിക്രൂട്ട്‌മെന്റ് പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സൈന്യത്തില്‍ ചേരാനുള്ള ശാരീരിക പരിശീലനമാണ് ഇവിടെ നല്‍കുന്നത്. എന്നാല്‍, ശാരീരിക പരിശീലത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളിലാണ് ആയുധ പരിശീലനം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."