ഹോക്കി: ഇന്ത്യക്കിന്ന് അഗ്നിപരീക്ഷ
റിയോ ഡി ജനീറോ: പുരുഷ വിഭാഗം ഹോക്കി ക്വാര്‍ട്ടര്‍ ലൈനപ്പായി. ആദ്യ മത്സരത്തില്‍ ഇന്ത്യ കരുത്തരായ ബെല്‍ജിയത്തെയാണ് നേരിടുന്നത്. ഗ്രൂപ്പ് ചാംപ്യന്മാരായിട്ടാണ് ബെല്‍ജിയം ക്വാര്‍ട്ടറിലെത്തിയത്. വമ്പന്മാരായ ആസ്ത്രേലിയയും ബ്രിട്ടനും ഉണ്ടായിട്ടും ഗ്രൂപ്പില്‍ ഒന്നാമതെത്താന്‍ ബെല്‍ജിയത്തിന് സാധിച്ചിരുന്നു.
എന്നാല്‍ അവസാന മത്സരത്തില്‍ കാനഡയോട് വഴങ്ങിയ സമനിലയാണ് ഇന്ത്യ തിരിച്ചടിയായത്. ജയിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് മറ്റേതെങ്കിലും എതിരാളികളെ ലഭിക്കുമായിരുന്നു. നിലവിലെ ഫോമില്‍ ഇന്ത്യക്ക് ബെല്‍ജിയത്തെ പരാജയപ്പെടുത്താന്‍ സാധിക്കില്ല. മികച്ച രീതിയില്‍ ബെല്‍ജിയത്തിന്റെ കൗണ്ടര്‍ അറ്റാക്കുകളെ പ്രതിരോധിച്ചാല്‍ ഇന്ത്യക്ക് സാധ്യതയുണ്ട്. വി.ആര് രഘുനാഥ്, സുരേന്ദര്‍ കുമാര്‍, രൂപീന്ദര്‍ പാല് എന്നിവര്‍ മികച്ച ഫോമിലാണ്. മധ്യനിരയില്‍ സര്‍ദാര്‍ സിങ് തിളങ്ങാത്തത് ഇന്ത്യക്ക് തലവേദനയാണ്. എസ്.വി സുനിലിന് പരുക്കിനെ തുടര്‍ന്ന് കളത്തിലിറങ്ങാന്‍ സാധിക്കില്ല. താരത്തിന് പകരക്കാരന് ആരാണെന്ന് കോച്ച് റോളണ്ട് ഓള്‍ട്ട്മാന്‍സ് വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."