ബദിയഡുക്ക പഞ്ചായത്തിന്റെ അനാസ്ഥ; നഷ്ടമായത് ഒരു കോടി
ബദിയടുക്ക: അധികൃതരുടെ അനാസ്ഥയുടെ ഫലമായി സമയബന്ധിതമായി പദ്ധതി നടപ്പിലാക്കാനാകാത്തതിനെ തുടര്‍ന്ന് ബദിയഡുക്ക പഞ്ചായത്തിന് ഒരു കോടി രൂപയുടെ നഷ്ടം. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നു ഒരു കോടി രൂപ ബദിയഡുക്ക പഞ്ചായത്തിന് അനുവദിച്ചിരുന്നു. ഈ തുകയാണ് അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് നഷ്ടമായത്.
എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ബദിയഡുക്ക ടൗണില്‍ ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്‌സ് പണിയുമെന്ന് പ്രഖ്യാപനം നടത്തുകയും അതിനുള്ള എസ്റ്റിമേറ്റും എടുത്തിരുന്നു. എന്നാല്‍ കെട്ടിടത്തിലുള്ള വ്യാപാരികള്‍ മുറി ഒഴിയാത്തതും മുറിയുടെ വാടക സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാലും സങ്കേതിക തടസങ്ങള്‍ കണക്കിലെടുത്ത് ബസ് സ്റ്റാന്റ് കം ഷോപ്പിങ് പ്രവൃത്തി ഉപേക്ഷിച്ച് പകരം ബദിയടുക്ക ടൗണ്‍ വികസനമെന്ന ആശയവുമായി പഞ്ചായത്ത് അധികൃതരും ജന പ്രതിനിധികളും രംഗത്ത്‌വന്നു. ബദിയഡുക്ക ടൗണ്‍ സര്‍ക്കിള്‍ മുതല്‍ ക്യാംപ്‌കോ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം വരെ റോഡ് വീതി കൂട്ടി ഇന്റര്‍ലോക്ക്, പാതയോരത്തെ ഇരുവശങ്ങളിലും ഓവുചാല്‍, ഡിവൈഡര്‍, വാഹനങ്ങളുടെ പാര്‍ക്കിങ് സംവിധാനം എന്നിവ നടപ്പിലാക്കുന്നതിന് വേണ്ടി പൊതുമരാമത്ത് സ്ഥലത്തെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുവാനുമുള്ള നടപടികള്‍ കൈകൊള്ളുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേര്‍ത്ത് തീരുമാനിച്ചിരുന്നു.
ഇത് പ്രകാരം ഒന്നര വര്‍ഷം മുന്‍പ് റവന്യു അധികൃതര്‍ അനധികൃത കൈയേറ്റങ്ങള്‍ അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പിനും പഞ്ചായത്തിനും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട രൂപരേഖ തയാറാക്കി എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിരുന്നു.
എന്നാല്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകുവാന്‍ പൊതുമരാമത്ത് അധികൃതര്‍ കാണിച്ച മെല്ലെപോക്ക് നയമാണ് ഫണ്ട് നഷ്ട്‌പ്പെടാനിടയായതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."