HOME
DETAILS
MAL
ജയലളിതയുടെ മരണം: അന്വേഷണം തുടങ്ങി
backup
October 30 2017 | 18:10 PM
ചെന്നൈ: മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തുടങ്ങി. മദ്രാസ് ഹൈക്കോടതി ജഡ്ജ് ആയിരുന്ന ജസ്റ്റിസ് എ. അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ കമ്മിഷനാണ് അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ എത്തിയാണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."