HOME
DETAILS
MAL
ജനവാസ കേന്ദ്രത്തിലെ ടവര്‍ നിര്‍മാണം: പൗരസമിതി ഇന്ന് മുഖ്യമന്ത്രിയെ കാണും
backup
October 30 2017 | 18:10 PM
പെരിയ: ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ നിര്‍മിക്കാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കത്തിനെതിരേ പരാതി നല്കാന് പൗരസമിതി നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും.
കുണിയ കൊമ്പംഗാനം റോഡരികില്‍ നൂറു കണക്കിന് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ് സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ഉടമസ്ഥതയില്‍ ടവര്‍ നിര്‍മാണം നടത്താനുള്ള നീക്കം നടത്തുന്നത്. കഴിഞ്ഞ ആഴ്ച ടവര്‍ നിര്‍മാണത്തിന് തൊഴിലാളികളെത്തിയെങ്കിലും പ്രദേശ വാസികള്‍ ഇവരെ തടയുകയായിരുന്നു.
ടവര്‍ നിര്മാണച്ചിനെതിരേ നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും അനുകൂലമായ നടപടികള്‍ ഉണ്ടായിട്ടില്ല. ഇതേ തുടര്‍ന്നാണ് ഇന്ന് ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയെ കാണാന്‍ പൗരസമിതി തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."