'ഫസ്റ്റ് ബെല്‍' ജി.സി.സി തല റേഡിയോ നാടകോത്സവം; മത്സരത്തിന്റെ സമയക്രമം പ്രഖ്യാപിച്ചു
മനാമ: വോയിസ് ഓഫ് കേരള 1152 മാ റേഡിയോയും ബഹ്‌റൈന്‍ കേരളീയ സമാജം സ്‌കൂള്‍ ഓഫ് ഡ്രാമയും സംയുക്തമായി സംഘടിപ്പിക്കുന്ന ഫസ്റ്റ് ബെല്‍ സീസണ്‍ 7 മത്സരത്തിന്റെ സമയക്രമം പ്രഖ്യാപിച്ചു. ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടന്ന ഔദ്യോഗിക ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്.
നവംബര്‍ ഏഴുമുതല്‍ ആരംഭിക്കുന്ന നാടകോത്സവത്തിന്റെ സമയക്രമം ഇപ്രകാരമാണ്:
നവംബര്‍ 7 (ചൊവ്വാഴ്ച) ബഹ്‌റൈന്‍ സമയം രാത്രി 8 മണിക്ക് എം ജയശങ്കര്‍ സംവിധാനം ചെയ്യുന്ന വിതയ്ക്കുന്നവന്റെ ഉപമ.
രാത്രി 9 മണിക്ക് നാടക ശബ്ദം അവതരിപ്പിക്കുന്ന തടയണ സംവിധാനം ഷമീല്‍ എ ജെ
നവംബര്‍ 8 (ബുധനാഴ്ച) തീയ്യതി രാത്രി 8 മണിക്ക് നാടക സൗഹൃദം അവതരിപ്പിക്കുന്ന നാടകം നദിക്കിപ്പുറം സംവിധാനം ഫാറൂഖ് വടകര
9 മണിക്ക് ഹാര്‍ട്ട് ഫോര്‍ഡ് ദുബായ് അവതരിപ്പിക്കുന്ന
ഒരു മൂടല്‍മഞ്ഞു പോലെ സംവിധാനം സജു മുകുന്ദ്
നവംബര്‍ 9 (വ്യാഴം) രാത്രി 8 മണിക്ക് ലവ് ആര്‍ട്ട്‌സ് അവതരിപ്പിക്കുന്ന നാടകം തുലാവര്‍ഷം സംവിധാനം നിധിന്‍ എസ് .ജി.
9 മണിക്ക് പയ്യന്നൂര്‍ സൗഹൃദ വേദി ഒമാന്‍ അവതരിപ്പിക്കുന്ന നാടകം നീലാംബരി സംവിധാനം സി എസ് പയ്യന്നൂര്‍.
നവംബര്‍ 11 (ശനിയാഴ്ച) രാത്രി 8 മണിക്ക് ഐ വൈ സി സി ബഹ്‌റൈന്‍ അവതരിപ്പിക്കുന്ന നാടകം ആര്‍ത്തുപെയ്യുന്ന മഴയില്‍ സംവിധാനം കൃഷ്ണകുമാര്‍ പയ്യന്നൂര്‍.
9 മണിക്ക് ഓ ഐ സി സി ലേഡീസ് വിങ് അവതരിപ്പിക്കുന്ന നാടകം റായതി സംവിധാനം സുരേഷ് പെണ്ണുക്കര
നവംബര്‍ 12 (ഞായറാഴ്ച) രാത്രി 8 മണിക്ക് വിശ്വകലാ സാംസ്‌കാരിക വേദി അവതരിപ്പിക്കുന്ന നാടകം നീര്‍പ്പോളകള്‍
രാത്രി 9 മണിക്ക് കുവൈറ്റ് ഫയൂച്ചര്‍ ഐ തിയേറ്റര്‍ അവതരിപ്പിക്കുന്ന നാടകം കശാപ്പുകാരന്റെ മകള്‍
നവംബര്‍ 13 (തിങ്കളാഴ്ച ) രാത്രി 8 മണിക്ക് സങ്കീര്‍ത്തന വോയിസ് ബഹ്‌റൈന്‍ അവതരിപ്പിക്കുന്ന കാളിന്ദി തീരത്തെ കാഴ്ചകള്‍ സംവിധാനം സന്തോഷ് തങ്കച്ചന്‍
രാത്രി 9 മണിക്ക് പയനീര്‍സ് ബഹ്‌റൈന്‍ അവതരിപ്പിക്കുന്ന ദേജാവു സംവിധാനം മിനേഷ് രാമനുണ്ണി
നവംബര്‍ 14 (ചൊവ്വാഴ്ച ) രാത്രി 8 മണിക്ക് സുനില്‍ കെ ചെറിയാന്‍ കുവൈറ്റ് അവതരിപ്പിക്കുന്ന നാടകം കേള്‍ക്കെ കേള്‍ക്കെ നേര്‍ത്തു നേര്‍ത്ത്
9 മണിക്ക് മുസിരിസ് ബഹ്‌റൈന്‍ അവതരിപ്പിക്കുന്ന പാഞ്ചാല ദേശത്തെ പെണ്‍കുട്ടി സംവിധാനം ഹീരാ ജോസഫ്
നവംബര്‍ 15 (ബുധനാഴ്ച) രാത്രി 8 മണിക്ക് സഹല യൂണിറ്റ് പ്രതിഭ അവതരിപ്പിക്കുന്ന നാടകം ഞണ്ട് സംവിധാനം അനീഷ് റോണ്‍ രാത്രി ഒന്‍പതു മണിക്ക് കൈറ്റ്‌സ് ബഹ്‌റൈന്‍ അവതരിപ്പിക്കുന്ന നാടകം ആസാദി സംവിധാനം അമല്‍ ജോണ്‍
നവംബര്‍ 16 (വ്യാഴം) രാത്രി 8 മണിക്ക് മോഹന്‍രാജ് പി എന്‍ അവതരിപ്പിക്കുന്ന നാടകം ഉതുപ്പാന്റെ കിണര്‍ സംവിധാനം ശിവകുമാര്‍ കുളത്തൂപ്പുഴ ഒന്‍പതു മണിക്ക് ഐ ടി എല്‍ വേള്‍ഡ് അവതരിപ്പിക്കുന്ന നാടകം നെടുമ്പാശ്ശേരി സംവിധാനം ഹരീഷ് മേനോന്‍
നവംബര്‍ 18 (ശനിയാഴ്ച ) രാത്രി 8 മണിക്ക് അബുദാബി ശക്തി തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന നാടകം സ്‌നേഹാലയം സംവിധാനം ജാഫര്‍ കുറ്റിപ്പുറം. രാത്രി 9 മണിക്ക് സൗഹൃദം ബഹ്‌റൈന്‍ അവതരിപ്പിക്കുന്ന നാടകം പഞ്ചാരി മേളം
നവംബര്‍ 19 (ഞയറാഴ്ച) രാത്രി 8 മണിക്ക് ടാഗ് മീഡിയ അവതരിപ്പിക്കുന്ന നാടകം കത്രിക സംവിധാനം പ്രജിത് നമ്പ്യാര്‍ രാത്രി ഒന്‍പതു മണിക്ക് വൈഖരി ബഹ്‌റൈന്‍ അവതരിപ്പിക്കുന്ന പണം നിറച്ച എ ടി എം സംവിധാനം ദീപ ജയചന്ദ്രന്‍.
ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനവും സിഡി കൈമാറ്റ ചടങ്ങും ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണപിള്ള നിര്‍വഹിച്ചു. സമാജം ജനറല്‍ സെക്രട്ടറി ശ്രീ എന്‍ കെ വീരമണി സി ഡി ഏറ്റുവാങ്ങി കലാവിഭാഗം സെക്രട്ടറി ശിവകുമാര്‍ കൊല്ലോരോത്ത് സ്‌കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍ അനില്‍ സോപാനം എന്നിവര്‍ സംസാരിച്ചു.
നാടകം പ്രക്ഷേപണം ചെയ്യുന്ന സമയത്തു തന്നെ നാടകങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം സമാജം പരിസരത്തു ഏര്‍പ്പെടുത്തുമെന്നും, നാടകോത്സവത്തിലേക്കു എല്ലാ നാടക പ്രേമികളെയും സ്വാഗതം ചെയ്യുന്നുവെന്നും സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണിയും അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് കലാവിഭാഗം സെക്രട്ടറി ശിവകുമാര്‍ കൊല്ലോറോത്ത് +97333364417 സ്‌കൂള്‍ ഓഫ് ഡ്രാമ കണ്‍വീനര്‍ അനില്‍ സോപാനം +97333479888 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."