HOME
DETAILS
MAL
ട്രെയിന്‍ കൊള്ള: അന്വേഷണം ക്രൈംബ്രാഞ്ച് സി.ഐ.ഡിക്ക്
backup
August 13 2016 | 18:08 PM
കോയമ്പത്തൂര്‍: സേലം-ചെന്നൈ എക്സ്പ്രസിലെ പാര്‍സല്‍ വാഗണ്‍ മേല്‍ക്കൂരയില്‍ ദ്വാരമുണ്ടാക്കി അഞ്ചേമുക്കാല്‍ കോടി രൂപ കൊള്ളനടത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തമിഴ്നാട് ക്രൈംബ്രാഞ്ച് സി.ഐ.ഡി വിഭാഗത്തിനു കൈമാറി. ഇതേതുടര്‍ന്ന് സി.ബി.സി.ഐ.ഡി എ.ഡി.ജി.പി കരണ്സിന്ഹ, ഐ.ജി മഹേഷ് അഗര്‍വാള്‍, എസ്.പിമാരായ നാഗജ്യോതി, രാജേശ്വരി എന്നിവര്‍ കൊള്ളയടിക്കപ്പെട്ട പാര്‍സല്‍ വാഗണ്‍ പരിശോധിച്ചു. സേലത്തില്‍ നിന്നും ചെന്നൈയിലെ റിസര്‍വ് ബാങ്കിലേക്ക് അയച്ച 342 കോടി രൂപയുടെ പഴയ നോട്ടുകളില്‍ അഞ്ചേമുക്കാല്‍ കോടിയാണ് കൊള്ളയടിക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."