വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണം ജില്ലാതല ഉദ്ഘാടനം
മലപ്പുറം: വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണങ്ങളുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവ. കോളജില്‍ മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി എ. രാമചന്ദ്രന്‍ നിര്‍വഹിച്ചു. അഴിമതി ഇല്ലാതാക്കാന്‍ പ്രധാന പങ്ക് വഹിക്കേണ്ടത് വിദ്യാര്‍ഥികളാണെന്നും അഴിമതി ശ്രദ്ധയില്‍പെട്ടാല്‍ അത് വിജിലന്‍സിനെ അറിയിക്കാനുള്ള ആര്‍ജവം വിദ്യാര്‍ഥികള്‍ ഉണ്ടാക്കിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. സുലൈമാന്‍ അധ്യക്ഷനായി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ മൊയ്തീന്‍ കുട്ടി, പൊലിസ് ഇന്‍സ്‌പെക്ടര്‍ കെ.പി സുരേഷ് ബാബു, യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലര്‍ മുഹമ്മദ് ഫാരിസ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഇ.പി വിജേഷ്, ശ്രീജ രാജു, കെ.സി ശിഹാബുദ്ദീന്‍ സംസാരിച്ചു. വാരാചരണത്തിന്റെ ഭാഗമായി കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ രചനാമത്സരം നടത്തി.
മഞ്ചേരി യൂനിറ്റി വിമന്‍സ് കോളജിലെ വിദ്യാര്‍ഥിനികള്‍ക്കായി നടത്തിയ ഉപന്യാസരചനാ മത്സരത്തിന് പൊലിസ് ഇന്‍സ്‌പെക്ടര്‍ എം ഗംഗാധരന്‍ നേതൃത്വം നല്‍കി.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി. സൈതലവി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എം. ഷബീര്‍ മോന്‍, സിവില്‍ പൊലിസ് ഓഫിസര്‍ പി ബദറുല്‍ ജമാല്‍ സംസാരിച്ചു.
നവംബര്‍ നാല് വരെ ജില്ലയിലെ വിവിധ കോളജുകളില്‍ അഴിമതി വിരുദ്ധ ബോധവല്‍ക്കരണ വിഷയങ്ങളില്‍ ഉപന്യാസ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുമെന്നും വിജിലന്‍സ് വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."