HOME
DETAILS

ട്രംപിന്റെ പ്രചാരണ കാംപയിന്‍ തലവനെതിരേ സാമ്പത്തിക തട്ടിപ്പ്, ഗൂഢാലോചനാ കുറ്റം

  
backup
October 30 2017 | 19:10 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3-%e0%b4%95%e0%b4%be%e0%b4%82%e0%b4%aa%e0%b4%af



വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് കാംപയിന്‍ മാനേജറായിരുന്ന പോള്‍ മാനഫോര്‍ട്ടിനെതിരേ രാജ്യവിരുദ്ധ ഗൂഢാലോചനാ കുറ്റം. ഉക്രൈനുമായി ചേര്‍ന്നു രാജ്യത്തിനെതിരേ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് മനഫോര്‍ട്ടിനെതിരേ ഫെഡറല്‍ കോടതി ചുമത്തിയിരിക്കുന്നത്. സാമ്പത്തിക തിരിമറി കേസും അദ്ദേഹത്തിനെതിരേയുണ്ട്. ഒരു സഹായിക്കെതിരേയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്.
നീതിന്യായ വകുപ്പ് ഏര്‍പ്പെടുത്തിയ സ്‌പെഷല്‍ കൗണ്‍സല്‍ റോബര്‍ട്ട് മ്യൂളറുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയാണ് മാനഫോര്‍ട്ടിനും സഹായിയായ റിക്ക് ഗേറ്റ്‌സിനുമെതിരേ ഗുരുതരമായ കുറ്റം ചുമത്തിയിരിക്കുന്നത്. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി റഷ്യന്‍ സംഘം ഇടപെട്ടതായുള്ള കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ തലവനാണ് മ്യൂളര്‍. കേസിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിനിടയിലാണ് മാനഫോര്‍ട്ടിനും റിക്ക് ഗേറ്റ്‌സ് എന്നിവരുടെ കുറ്റം കണ്ടെത്തിയത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് കാംപയിനില്‍ മാനഫോര്‍ട്ടിന്റെ ഡെപ്യൂട്ടി മാേനജറായി പ്രവര്‍ത്തിച്ച ബിസിനസ് പങ്കാളിയാണ് റിക് ഗേറ്റ്‌സ്. 2016 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് ട്രംപിന്റെ പ്രചാരണ കാംപയിന്‍ മാനേജറായി 68കാരനായ മാനഫോര്‍ട്ട് പ്രവര്‍ത്തിച്ചത്.
റഷ്യന്‍ അനുകൂല ഉക്രൈന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതായും പണം സ്വന്തമാക്കിയതായുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഓഗസ്റ്റില്‍ പദവിയൊഴിയുകയായിരുന്നു. കോടതി കുറ്റം ചുമത്തിയ ഉടന്‍തന്നെ രണ്ടുപേരും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ്.ബി.ഐ) മുന്‍പാകെ കീഴടങ്ങിയിരുന്നു.
രാജ്യത്തിനെതിരായ ഗൂഢാലോചന നടത്തി, സാമ്പത്തിക തട്ടിപ്പിനുള്ള ഗൂഢാലോചന നടത്തി, തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഫോറിന്‍ ഏജന്റ്‌സ് രജിസ്‌ട്രേഷന്‍ ആക്ട് (ഫറാ) പ്രസ്താവനകള്‍ പുറപ്പെടുവിച്ചു, വിദേശ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരേ അന്വേഷണ സമിതി ചുമത്തിയിരിക്കുന്നത്. ഉക്രൈനിലെ റഷ്യന്‍ അനുകൂല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുംവേണ്ടി നടത്തിയ ഗൂഢാലോചനയിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും മാനഫോര്‍ട്ടും ഗേറ്റ്‌സും കോടികള്‍ സ്വന്തമാക്കിയതായി വിധിയില്‍ പറയുന്നു. 2006നും 2016നുമിടയില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ മറയ്ക്കാനായി അമേരിക്കന്‍- വിദേശ കമ്പനികള്‍ വഴി പണം വെളുപ്പിച്ചതായും കുറ്റാരോപണത്തില്‍ പറയുന്നു. കീഴടങ്ങിയ ഇരുവരെയും ഫെഡറല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കുമെന്ന് എഫ്.ബി.ഐ വക്താവ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago