പെരുവയല്‍-പള്ളിയത്ത് റോഡ് തകര്‍ന്നു
ചേരാപുരം: വേളം പഞ്ചായത്തിലെ പെരുവയല്‍-പള്ളിയത്ത് റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി. പാത ഗതാഗത യോഗ്യമാക്കണമെന്ന നാട്ടുകാരുടെ മുറവിളിക്ക് ഇനിയും പരിഹാരമായില്ല.
റോഡിന്റെ ശോച്യാവസ്ഥക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രക്ഷോഭം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. അഞ്ചു മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ പലയിടത്തും വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.
പള്ളിയത്ത് മില്ല് മുക്ക്, കൊമ്മോടി മുക്ക്, കൈതക്കല്‍ താഴെ, കൊമ്മാട്ട് താഴെ, തറവട്ടത്ത് മുക്ക്, ചെമ്പോട് മദ്റസമുക്ക്, ചെറിയാണ്ടിതാഴെ, കല്ലങ്കോട്ട് താഴെ, അങ്കണവാടി മുക്ക്, മനത്താനത്ത് ട്രാന്‍സ്ഫോമര്‍ മുക്ക്, പെരുവയല്‍ ടൗണ്‍ എന്നിവിടങ്ങളില്‍ കാല്‍നട യാത്രപോലും ദുഷ്കരമാണ്.
തകര്‍ന്ന റോഡിലൂടെ സര്‍വിസ് നടത്താന്‍ വാഹനങ്ങള്‍ മടികാണിക്കുന്നു.
ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ പുറംലോകവുമായി ബന്ധപ്പെടാന്‍ ഏറെ പ്രയാസപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."