സി.കെ.എം സ്വാദിഖ് മുസ്‌ലിയാരെ സുന്നി ബാലവേദി ആദരിച്ചു
പട്ടാമ്പി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും പ്രമുഖ പണ്ഡിതനുമായ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ക്ക് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റിയുടെ ആദരം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറയിലെ സീനിയര്‍ അംഗവും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അധ്യക്ഷനുമായ സ്വാദിഖ് മുസ്‌ലിയാര്‍ നിരവധി സ്ഥാപനങ്ങളുടെയും കോളജുകളുടെയും പ്രധാന ഭാരവാഹിയാണ്. മത സേവനരംഗത്ത് അദ്ദേഹം നല്‍കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തിയാണ് സുന്നി ബാലവേദി അദ്ദേഹത്തെ ആദരിച്ചത്.
പാലക്കാട് കൊണ്ടൂര്‍ക്കരയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അസീല്‍അലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കി. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ ഹാരമണിയിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, സി. ഹംസ മേലാറ്റൂര്‍, ഒ.എം കരുവാരക്കുണ്ട്, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, മുഹമ്മദലി ഫൈസി കോട്ടോപാടം, ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാംപടി, ബീരാന്‍ ഹാജി പൊട്ടച്ചിറ, ഹബീബ് ഫൈസി കോട്ടോപാടം, ഹാരിസ് ഫൈസി തിരുവേഗപ്പുറ, സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ കൊപ്പം, സയ്യിദ് അബ്ദുല്‍ ഹകീം ദാരിമി, പി.കെ ഇബ്‌റാഹീം അന്‍വരി, സഈദ് ഹുദവി, അംജിദ് തിരൂര്‍ക്കാട്, അബ്ദുല്‍ സലാം അശ്‌റഫി വിളത്തൂര്‍, മുബശ്ശിര്‍ ചുങ്കത്ത്, നൗഫല്‍ അന്‍വരി, മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കെ.എം മുജീബുദ്ദീന്‍, വി. അബൂബക്കര്‍ ഹാജി, അഫ്‌സല്‍ രാമന്തളി, മനാഫ് കോട്ടോപാടം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."