ഫറോക്കിലെ പൊതുശ്മശാനം: പുനരുദ്ധാരണ പ്രവൃത്തി ഉടന്‍ ആരംഭിക്കും
ഫറോക്ക്: നഗരസഭയുടെ അധീനതയിലുള്ള പൊതുശ്മശാനത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ വി.കെ.സി മമ്മദ് കോയ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സബ്കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. ഡി.പി.സിയില്‍ നിന്ന് അംഗീകാരം ലഭിച്ച പൊതുശ്മശാനം പുനരുദ്ധാരണ പ്രവൃത്തി ഊരാളുങ്ങല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നടത്തുന്നത്.
ഫറോക്ക് കുണ്ടായിത്തടത്തെ ശ്മശാനം പൊതുശ്മശാനമായി നിലനിര്‍ത്തണമെന്നു നേരത്തെ കോടതി ഉത്തരവുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. പുനരുദ്ധാരണ പ്രവൃത്തി സംബന്ധിച്ച് ജില്ലാ കലക്ടര്‍, സിറ്റി പൊലിസ് കമ്മിഷണര്‍ എന്നിവരെ അറിയിക്കാനും തീരുമാനിച്ചു. യോഗത്തില്‍ ഫറോക്ക് നഗരസഭാ ചെയര്‍പേഴ്സണ്‍ പി. റുബീന, ഡെപ്യൂട്ടി ചെയര്മാന് വി. മുഹമ്മദ് ഹസ്സന്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ പി. ബല്‍ക്കീസ്, ടി. നുസ്രത്ത്, എം. ബാക്കിര്‍, പി. ആസിഫ്, എം. സുധര്‍മ്മ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."