HOME
DETAILS
MAL
ഭാര്യയെ വിട്ടുകിട്ടണമെന്ന തൃശൂര്‍ സ്വദേശിയുടെ ഹരജി വിധി പറയാന്‍ മാറ്റി
backup
October 30 2017 | 19:10 PM
കൊച്ചി: മതംമാറി വിവാഹം കഴിച്ച ഡോ. ശ്വേതയെ മാതാപിതാക്കള്‍ അന്യായമായി തടവിലാക്കിയെന്നാരോപിച്ച് ഭര്‍ത്താവ് തൃശൂര്‍ സ്വദേശി റിന്റോ ഐസക്ക് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. കഴിഞ്ഞ ദിവസം ഹേബിയസ് ഹരജി പരിഗണിച്ച ഹൈക്കോടതി റിന്റോയോടും ശ്വേതയോടും വിവാഹ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു.
ഹരജി നല്‍കിയതിന് ശേഷം അന്യായ തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട് റിന്റോയുടെ അടുത്ത് എത്തിയ ഡോ. ശ്വേത താന്‍ തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിലായിരുന്നെന്നും അവിടെ ക്രൂരമായ മര്‍ദനത്തിന് ഇരയായെന്നും ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് യോഗ കേന്ദ്രത്തിനെതിരേ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദയംപേരൂര്‍ പൊലിസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."