മാറാട് കേസില്‍ തെളിവുണ്ടെണ്ടങ്കില്‍ അറസ്റ്റ് ചെയ്യാന്‍ ആര്‍ജവം കാണിക്കണം: എം.സി മായിന്‍ ഹാജി
കൊടുവള്ളി: മാറാട് കലാപവുമായി തനിക്ക് ബന്ധമുണ്ടെണ്ടന്നതിന് തെളിവുണ്ടെണ്ടങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി ആവശ്യപ്പെട്ടു. കൊടുവള്ളിയില്‍ നടന്ന യു.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറാട് കേസുമായി ബന്ധപ്പെട്ട് 2006ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ തനിക്ക് കൂട്ടക്കൊലയില്‍ ബന്ധമുള്ളതായി പരാമര്‍ശമില്ല.
2009ല്‍ ഇടതുസര്‍ക്കാര്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തി തനിക്കെതിരേ എഫ്.ഐ.ആര്‍ ഇട്ടെങ്കിലും ഒരുതവണ പോലും ചോദ്യം ചെയ്യാനോ തുടര്‍നടപടികള്‍ കൈക്കൊള്ളാനോ സാധിച്ചില്ല. ആരോ നടത്തിയ ഗൂഢാലോചനയാണ് മാറാട് കൂട്ടക്കൊല. അതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും അതിനാല്‍ അന്വേഷണത്തെ ഭയക്കുന്നില്ലെന്നും മായിന്‍ ഹാജി പറഞ്ഞു.
കൊടുവള്ളിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കള്ളക്കടത്തുകാരന്റെ കാറില്‍ സഞ്ചരിച്ച വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് കോഴിക്കോട് വാര്‍ത്താ സമ്മേളനം വിളിച്ചതെന്നും അതിനെ മാറാട് സംഭവത്തില്‍ രക്ഷപ്പെടാനുള്ള തന്റെ ശ്രമമാണെന്ന എളമരം കരീമിന്റെ പ്രസ്താവന അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പി.സി അഹമ്മദ് ഹാജി അധ്യക്ഷനായി. വി.എം ഉമ്മര്‍ മാസ്റ്റര്‍, എം.എ റസാഖ് മാസ്റ്റര്‍, എ.പി മജീദ് മാസ്റ്റര്‍, ടി.കെ മുഹമ്മദ് മാസ്റ്റര്‍, വി.കെ അബ്ദു ഹാജി, കെ.കെ.എ ഖാദര്‍, യൂസുഫ് പടനിലം, സി.പി അബ്ദുറസാഖ്, കെ. ശിവദാസന്‍, ഒ.കെ നജീബ്, എന്‍.വി നൂര്‍മുഹമ്മദ്, കെ.കെ അബ്ദുറഹ്മാന്‍ കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."