HOME
DETAILS

ഹവാല ബന്ധമുള്ള എം.എല്‍.എമാരും കൗണ്‍സിലറും രാജിവയ്ക്കണം

  
backup
October 30 2017 | 20:10 PM

%e0%b4%b9%e0%b4%b5%e0%b4%be%e0%b4%b2-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%ae


കൊടുവള്ളി: എം.എല്‍.എമാരായ പി.ടി.എ റഹീം, കാരാട്ട് റസാഖ്, കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ എന്നിവര്‍ക്ക് ഹവാലാ മാഫിയയുമായുള്ള ബന്ധം പുറത്തുവന്ന സാഹചര്യത്തില്‍ തല്‍സ്ഥാനങ്ങള്‍ രാജിവച്ച് ജനങ്ങളോട് മാപ്പുപറയണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് കൊടുവള്ളി മണ്ഡലം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഡി.ആര്‍.ഐ അന്വേഷിക്കുന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കാരാട്ട് ഫൈസലിനെ സംരക്ഷിക്കുന്നുവെന്ന് പരസ്യപ്രഖ്യാപനം നടത്തിയ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്.
സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടുകയും 30 ലക്ഷം രൂപയോളം വിലവരുന്ന ആഡംബര കാര്‍ നികുതിവെട്ടിച്ച് ഉപയോഗിച്ചതിന് അന്വേഷണം നേരിടുകയും ചെയ്യുന്ന കാരാട്ട് ഫൈസലിന് ജനപ്രതിനിധിയായി തുടരാന്‍ അവകാശമില്ലെന്നും യൂത്ത് ലീഗ് ആരോപിച്ചു. കെ.എം.ഒ കോളജ് വിദ്യാര്‍ഥികളെ ആക്രമിച്ച കാരാട്ട് റസാഖ് എം.എല്‍.എയെ അറസ്റ്റ് ചെയ്യാന്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ടി. മൊയ്തീന്‍ കോയ, ജനറല്‍ സെക്രട്ടറി കെ.കെ റഫീഖ്, ട്രഷറര്‍ സി.കെ.എ റസാഖ്, ഭാരവാഹികളായ പി. അനീസ്, നൗഷാദ് പന്നൂര്‍, ഒ.കെ ഇസ്മായില്‍, ഇഖ്ബാല്‍ കത്തറമ്മല്‍, എന്‍.കെ മുഹമ്മദലി പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago