HOME
DETAILS
MAL
ഹോക്കി: ചൈനയെ തകര്‍ത്ത് ഇന്ത്യ
backup
October 30 2017 | 20:10 PM
ടോക്യോ: വനിതകളുടെ ഏഷ്യ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വമ്പന്‍ ജയം. ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് ചൈനയെ ആണ് തകര്‍ത്തത്. ഗുര്‍ജിത് കൗരപ്, നവജോത് കൗര്‍, നേഹ ഗോയല്‍, റാണി രാംപാല്‍ എന്നിവര്‍ ഇന്ത്യക്കായി ഗോള്‍ നേടി. നേരത്തെ സിംഗപ്പൂരിനെ 10-0ന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
ആദ്യ ക്വാര്‍ട്ടറില്‍ ഗോള്‍രഹിതമായെങ്കിലും പിന്നീട് തകര്‍പ്പന്‍ പ്രകടനത്തിലൂടെ ജയം നേടുകയായിരുന്നു ഇന്ത്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."