മുന്‍ ബി.സി.സി.ഐ ജനറല്‍ മാനേജര്‍ എം.വി ശ്രീധര്‍ അന്തരിച്ചു
ഹൈദരാബാദ്: ബി.സി.സി.ഐ മുന്‍ ജനറല്‍ മാനേജറും ഹൈദരാബാദ് ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ എം.വി ശ്രീധര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
1988-2000 കാലഘട്ടത്തില്‍ ഹൈദരാബാദ് ടീമിന് വേണ്ടി കളിച്ച ശ്രീധര്‍ 21 ഫസ്റ്റ് ക്ലാസ് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ഹൈദരാബാദിന് വേണ്ടി ഫസ്റ്റ് ക്ലാസ് ട്രിപ്പിള്‍ സെഞ്ച്വറി നേടിയ മൂന്നു ബാറ്റ്സ്മാന്മാരില് ഒരാളാണ്. വി.വി.എസ് ലക്ഷ്മണ്, അബ്ദുല്‍ അസീം എന്നിവരാണ് മറ്റു രണ്ടു പേര്. 1994ല്‍ ആന്ധ്രപ്രദേശിനെതിരേ നേടി 366 റണ്‍സ് രഞ്ജി ട്രോഫിയിലെ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്കോറാണ്.
2013ലാണ് ശ്രീധര്‍ ബി.സി.സി.ഐയുടെ ജനറല്‍ മാനേജര്‍ പദവിയിലെത്തുന്നത്. എന്‍ ശ്രീനിവാസന്റെ ഭരണകാലത്തായിരുന്നു ഇത്. ബി.സി.സി.ഐയുടെ വിവിധ കമ്മിറ്റികളില്‍ മികവ് പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."