'സമരജ്വാല' സംഘടിപ്പിച്ചു
കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സാമ്പത്തികനയങ്ങളിലും തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും ദളിതര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകന്‍മാര്‍ക്കും മറ്റും എതിരായി നടത്തുന്ന കടന്നാക്രമണങ്ങളിലും പ്രതിഷേധിച്ചു അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തുന്ന ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമരജ്വാല നടത്തി. ജന്‍ അധികാര്‍ ജന്‍ ആന്തോളന്‍ നേതൃത്വത്തില്‍ നടന്ന പരിപാടിയുടെ ഭാഗമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ മെഴുകുതിരി കത്തിച്ച് സമരജ്വാല തെളിയിച്ചു. പരിപാടിക്ക് മുന്നോടിയായി കണ്ണൂര്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാരംഭിച്ച പ്രകടനങ്ങള്‍ സ്റ്റേഡിയം കോര്‍ണറില്‍ ഒത്തുചേര്‍ന്നു. തുടര്‍ന്നാണ് പൊതുസമ്മേളനം ആരംഭിച്ചത്. എ.ഐ.ടി.യു.സി, കിസാന്‍സഭ, ബി.കെ.എം.യു, ജോയിന്റ് കൗണ്‍സില്‍, എ.കെ.എസ്.ടി.യു, കെ.ജി.ഒ.എഫ്, എ.ഐ.ബി.ഇ.എ, കേരള മഹിളാസംഘം, എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ്, യുവകലാ സാഹിതി, ഇസ്‌കഫ്, ഐപ്‌സോ, ഇപ്റ്റ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് പ്രകടനം ആരംഭിച്ചത്. സി.ഐ.ടി.യു, മഹിളാ അസോസിയേഷന്‍, കര്‍ഷകസംഘം, കര്‍ഷക തൊഴിലാളി യൂണിയന്‍, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, എന്‍.ജി.ഒ യൂനിയന്‍, കെ.എസ്.ടി.എ സംഘടനകള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രകടനമായി സമരകേന്ദ്രത്തിലേക്കെത്തി. പരിപാടിയില്‍ സി.പി സന്തോഷ്‌കുമാര്‍ അധ്യക്ഷനായി. സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ. മനോഹരന്‍, താവം ബാലകൃഷ്ണന്‍, എം. വേലായുധന്‍, എം. കുഞ്ഞമ്പു, എ. പ്രദീപന്‍, കെ.വി ബാബു, സി. പ്രകാശന്‍, ഒ.കെ ജയകൃഷ്ണന്‍, എം.വി രാമചന്ദ്രന്‍, ടി.വി നാരായണന്‍, എം.എസ് രാജേന്ദ്രന്‍, പി.കെ ശ്യാമള, എന്‍. ഉഷ, കെ.വി ഉണ്ണികൃഷ്ണന്‍, പി. മനോഹരന്‍, പി.എം അഖില്‍, എം. അഗേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."