ജോ. ആര്‍.ടി ഓഫിസ് അനുവദിക്കണം സണ്ണി ജോസഫ് എം.എല്‍.എ
ഇരിട്ടി: ഇരിട്ടിയില്‍ ജോയിന്റ് ആര്‍.ടി ഓഫിസ് അനുവദിക്കുന്നതിന്റെ ആവശ്യകത താലൂക്കിന്റെ ഭൂപടമുള്‍പ്പെടെ കാണിച്ചു കൊണ്ട് മുഖ്യമന്ത്രിക്ക് സണ്ണി ജോസഫ് എം.എല്‍.എ നിവേദനം നല്‍കി.
പുതുതായി രൂപീകരിക്കപ്പെട്ട താലൂക്കുകളില്‍ ജോയിന്റ് ആര്‍.ടി ഓഫിസുകള്‍ അനുവദിക്കുന്നതാണെന്ന് 2017-2018 ബഡ്ജറ്റ് പ്രസംഗത്തില്‍ ധനകാര്യവകുപ്പ് മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ജോയിന്റ് ആര്‍.ടി ഓഫിസുകളായ തളിപറമ്പ്, ലശ്ശേരി ആര്‍.ടി ഓഫിസുകളുടെ പരിധിയിലെ ഇരിട്ടി താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ നിന്നു തളിപറമ്പ്, തലശ്ശേരി ആര്‍.ടി ഓഫിസുകളില്‍ എത്തുവാന്‍ 80 കിലോമീറ്റര്‍ ഓളം ദൂരം യാത്ര ചെയ്യേണ്ടതുണ്ട്. താലൂക്കിലെ ജനങ്ങളുടെ സൗകര്യം പരിഗണിച്ച് ഇരിട്ടിയില്‍ ഡ്രൈവിങ് ടെസ്റ്റ് സെന്റര്‍ അനുവദിച്ചതുമാണ്. പൊതുജന സൗകര്യം കണക്കിലെടുത്ത് ഇരിട്ടിയില്‍ പുതിയ ജോയിന്റ് ആര്‍.ടി ഓഫിസ് അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."