വിദ്യാര്‍ഥി രാഷ്ട്രീയം തടയാന്‍ ആര്‍ക്കും അവകാശമില്ല: മുഖ്യമന്ത്രി
കണ്ണൂര്‍: വിദ്യാര്‍ഥി രാഷ്ട്രീയം ഭരണഘടനാപരമായ അവകാശമാണെന്നും അത് വേണ്ടെന്നു പറയാന്‍ നമ്മുടെ നാട്ടില്‍ ആര്‍ക്കും അവകാശമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സര്‍വകലാശാല ഇ.കെ നായനാര്‍ ചെയര്‍ ഫോര്‍ പാര്‍ലമെന്ററി അഫയേഴ്‌സ് താവക്കര കാംപസില്‍ സംഘടിപ്പിച്ച 'ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യം: ഭീഷണികളും വെല്ലുവിളികളും' ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നമ്മുടെ ഭരണഘടന സംഘടിക്കാനും ജനാധിപത്യപരമായി സമരം ചെയ്യാനുമുള്ള അവകാശം എല്ലാ വിഭാഗങ്ങള്‍ക്കും മുന്നോട്ടുവെക്കുന്നുണ്ട്. ആ കാഴ്ചപ്പാട് ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാനാണ് നമുക്ക് കഴിയേണ്ടത്. സ്‌കൂള്‍, കോളജ് തലങ്ങളില്‍ ജനാധിപത്യ പ്രവര്‍ത്തനത്തിന്റെ സാധ്യത വികസിപ്പിക്കല്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യയന്‍ അധ്യക്ഷനായി. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് മുഖ്യാതിഥിയായി. പി.കെ ശ്രീമതി എം.പി, കെ.കെ രാഗേഷ് എം.പി, മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പത്‌നി ശാരദ, സിന്‍ഡിക്കേറ്റ് അംഗങ്ങളായ എം. പ്രകാശന്‍, അഡ്വ. പി. സന്തോഷ് കുമാര്‍, ഡോ. ജോണ്‍ ജോസഫ്, ചരിത്രകാരന്‍മാരായ കെ.കെ.എന്‍ കുറുപ്പ്, ഡോ. വെങ്കടേഷ് ആത്രേയ, ഡോ. എ.കെ രാമകൃഷ്ണന്‍, ഡോ. മഞ്ജുള പൊയില്‍, സി.പി ഷിജു, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ടി. അശോകന്‍, രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."