സമസ്ത ജില്ലാ നേതൃ സംഗമം തിങ്കളാഴ്ച: ജിഫ്രി തങ്ങള്‍ പങ്കെടുക്കും
കല്‍പ്പറ്റ: നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദഅ്വാ പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ സംഘടനാ ശാക്തീകരണം, മഹല്ല് ശാക്തീകരണം, പ്രസിദ്ധീകരണം എന്നിവ ലക്ഷ്യമാക്കി നവംബര്‍ ഒന്ന് മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ ദഅ്വത്തിനൊരു കൈത്താങ് എന്ന പ്രമേയവുമായി ആചരിക്കുന്ന കാംപയിന്റെ പ്രചാരണാര്‍ഥം ജില്ലാതല നേതൃ സംഗമം നവംബര്‍ ആറിന് രാവിലെ 10.30ന് സമസ്ത ജില്ലാ കാര്യാലയത്തില്‍ നടക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്്ലിയാര്‍ അധ്യക്ഷനാവും.
വി മൂസക്കോയ മുസ്ലിയാര്, പിണങ്ങോട് അബൂബക്കര്‍, എസ് മുഹമ്മദ് ദാരിമി, എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാര്, എ അഷ്റഫ് ഫൈസി, പി.സി ഇബ്റാഹീം ഹാജി, ഇബ്റാഹീം ഫൈസി പേരാല്‍, കെ മുഹമ്മദ് കുട്ടി ഹസനി, പി ഇബ്റാഹീം മാസ്റ്റര്‍, എം മുഹമ്മദ് ബഷീര്‍, ശൗകത്തലി മൗലവി, എം അയ്യൂബ് മാസ്റ്റര്‍, പി മുജീബ് ഫൈസി സംബന്ധിക്കും.
സമസ്ത, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, മഹല്ല് ഫെഡറേഷന്, സുന്നിയുവജന സംഘം, എസ്.കെ.എസ്.എസ്.എഫ്, ജംഇയ്യത്തുല്‍ ഖുത്വബാഅ്, മദ്റസാ മാനേജ്മെന്റ് അസോസിയേഷന് തുടങ്ങിയ മുഴുവന്‍ ഘടകങ്ങളുടെയും ജില്ലാ, താലൂക്ക്, മേഖലാ ഭാരവാഹികളും 14 റെയ്ഞ്ചുകളുടെയും പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ചെയര്മാന് എന്നിവരും സംബന്ധിക്കണമെന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."