HOME
DETAILS
MAL
ഇരട്ട സ്വര്‍ണ നേട്ടവുമായി റിം ജോങ് സിം
backup
August 13 2016 | 19:08 PM
വനിതകളുടെ 75 കിലോ ഭാരോദ്വഹനത്തില്‍ ഉത്തര കൊറിയയുടെ റിം ജോങ് സിം സ്വര്‍ണം നേടി. നേരത്തെ 69 കിലോയിലും സ്വര്‍ണം നേടിയ റിം റിയോയിലെ തന്റെ സുവര്‍ണ നേട്ടം രണ്ടാക്കി ഉയര്‍ത്തുകയായിരുന്നു. ഒരു ഒളിംപിക്സില്‍ രണ്ടു സ്വര്‍ണം നേടുന്ന ആദ്യ ഉത്തര കൊറിയന്‍ താരമെന്ന പെരുമയും റിം സ്വന്തം പേരിലെഴുതി ചേര്‍ത്തു. ബെലാറസിന്റെ ഡാര്യ നവുമ വെള്ളിയും സ്പെയിനിന്റെ ലിഡിയ വാലന്റിന്‍ പെരെസ് വെങ്കലവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."