വിവിധ കേസുകളില്‍പെട്ട പൊലിസുകാരന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം
മണ്ണന്തല: ഒന്നില്‍ക്കൂടുതല്‍ വകുപ്പുകള്‍ ചുമത്തി അറസ്റ്റുചെയ്യപ്പെട്ട പൊലിസുകാരന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചതിനു പിന്നില്‍ പൊലിസിലെതന്നെ ഉന്നതരുടെ ഒത്തുകളിയെന്ന് ആക്ഷേപം. സിറ്റി പൊലിസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍പൊലിസ് ഓഫിസറായിരുന്ന പിരപ്പന്‍കോട് ആശ ഭവനില്‍ അഭിലാഷ് (43) ആണ് അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം നേടിയത്. സര്‍ക്കാരിനെതിരേ അപകീര്‍ത്തികരമായ രീതിയില്‍ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചതിന് 2 മാസമായി സസ്‌പെന്‍ഷനില്‍ കഴിഞ്ഞുവരുന്നയാളാണ് അഭിലാഷ്.
അതിനിടെയാണ് ആനയറ സ്വദേശിനിയായ യുവതിയോട് അപമര്യാദയായി പെരുമാറുകളും അശ്ലീല വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തതിന് ഇയാള്‍ക്കെതിരേ കേസെടുക്കുകയും വെഞ്ഞാറമൂട്ടില്‍ വച്ച് അറസ്റ്റുചെയ്യുകയും ഉണ്ടായത്.
അറസ്റ്റിനിടെ പ്രതി മണ്ണന്തല എസ്.ഐയെ ആക്രമിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, പോലീസിന്റെ ജോലി തടസ്സപ്പെടുത്തല്‍, കൃത്യനിര്‍വ്വഹണത്തിനിടെ എസ്.ഐയെ ആക്രമിക്കല്‍ തുടങ്ങിയ നിരവധി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."