നാവില്‍ ശൂലം കുത്തി പണപ്പിരിവ് നടത്തിയ തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍
കട്ടപ്പന: നാവില്‍ ശൂലം കുത്തി പണപിരിവ് നടത്തിയ തമിഴ്‌നാട് സ്വദേശിനികളായ രണ്ടുപേരെ കട്ടപ്പന വനിതാ പൊലിസ് സംഘം പിടികൂടി. തമിഴ്‌നാട് തേനി സ്വദേശികളായ അമൃത (35), മുനിയമ്മ (39) എന്നിവരാണ് പിടിയിലായത്. ശൂലത്തിന്റെ മാതൃക ഉണ്ടാക്കി നാക്കില്‍ കുത്തിയെന്ന് മറ്റുള്ളവര്‍ക്ക് തോന്നത്തക്ക രീതിയില്‍ കമ്പിവളച്ച് വായില്‍ ഘടിപ്പിച്ച്
കവിളില്‍ സിന്തൂരം പൂശിയാണ് തട്ടിപ്പ് നടത്തിയത്. കൈയിലെ പാത്രത്തില്‍ ചില വിഗ്രഹങ്ങളും പിടിച്ചിരുന്നു. ആളുകളെ ഭയപ്പെടുത്തിയായിരുന്നു പണപിരിവ്. കട്ടപ്പന പുതിയ ബസ്റ്റാന്റില്‍ ഒരു വ്യാപാരി ഒരു രൂപ തുട്ട് നല്‍കിയതില്‍ കുപിതരായ ഇവര്‍ വ്യാപാരിയെ ചീത്ത പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബഹളം കേട്ട് സ്ഥലത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോം ഗാര്‍ഡ് വനിതാ സെല്ലില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനിതാ എസ്.ഐ: കെ.ജെ. ജോഷ്വയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സംഘം ഇവരെ പിടികൂടുകയായിരുന്നു. മുനിയമ്മയാണ് ശുലം കുത്തിയതെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ അഭിനയിക്കുന്നത്. ഈ സമയം അമൃത പണം പിരിക്കും. ഇതായിരുന്നു ഇവരുടെ രീതി. 1250 രൂപ ഇവരുടെ പാത്രത്തിലുണ്ടായിരുന്നു.
സമാന രീതിയില്‍ ഇവര്‍ കഴിഞ്ഞ ദിവസം ഇവര്‍ കുമളിയിലും പരിസരത്തും പണ പിരിവ് നടത്തിയിരുന്നു. തേനിയില്‍ നിന്ന് കട്ടപ്പനയിലെത്തി പണപ്പിരിവ് നടത്തി തിരിച്ചു പോകുന്നതായിരുന്നു ഇവരുടെ പതിവ്. സി.പി.ഒമാരായ ആര്‍. ബൈജു, സി.എസ്. അനുഷ്‌ക, മിനിക്കുട്ടി രാജപ്പന്‍ എന്നിവരാണ് ഇവരെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."