HOME
DETAILS

സബ്‌സിഡി മുടങ്ങി ആശങ്കകള്‍ക്കിടെ വിത്തെറിയാന്‍ ഏറ്റുമാനൂരിലെ നെല്‍കര്‍ഷകര്‍

  
backup
October 30 2017 | 21:10 PM

%e0%b4%b8%e0%b4%ac%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%86%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%95%e0%b4%b3


ഏറ്റുമാനൂര്‍: കഴിഞ്ഞ വര്‍ഷത്തെ സബ്‌സിഡി മുടങ്ങിയതോടെ ആശങ്കയിലായി ഏറ്റുമാനൂരിലെ നെല്‍ കര്‍ഷകര്‍. വിത്തെറിയാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ ആശങ്കയുടെ കതിരാണ് കര്‍ഷകരുടെ ഉള്ളില്‍. പരിമിതമായ അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാരിന്റെ നിസംഗതയുമാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്. എങ്കിലും നവംബര്‍ 20 മുതല്‍ ഡിസംബര്‍ അഞ്ചു വരെയുള്ള ദിവസങ്ങളില്‍ വിവിധ പാടശേഖരങ്ങളില്‍ കര്‍ഷകര്‍ വിത്തെറിയാനാണ് ഇവരുടെ തീരുമാനം.
പുഞ്ചകൃഷിയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെങ്കിലും കര്‍ഷകരില്‍ പലര്‍ക്കും കവിഞ്ഞ വര്‍ഷത്തെ സബ്‌സിഡി ഇനിയും ലഭിക്കാത്തതാണ് പ്രതിസന്ധിക്കുള്ള പ്രധാന കാരണം. എല്ലാ കര്‍ഷകര്‍ക്കും 4500 രൂപാ പ്രകാരം അക്കൗണ്ടില്‍ നല്‍കിയിട്ടുണ്ടെന്നാണ് കര്‍ഷരോടു അധികൃതരുടെ വിശദീകരണം. എന്നാല്‍, പലര്‍ക്കും ഈ തുക പൂര്‍ണമായും ലഭിച്ചിട്ടില്ല.
ഏക്കറിന് നാല്‍പത് കിലോ ഗ്രാം നെല്‍വിത്താണ് കഴിഞ്ഞ വര്‍ഷം വരെ നല്‍കിയിരുന്നത്. ഇക്കൊല്ലം അത് 35 കിലോ ആയി വെട്ടിക്കുറച്ചു. അടിസ്ഥാനസൗകര്യങ്ങള്‍ കുറവുള്ള പാടശേഖരങ്ങളില്‍ കുറഞ്ഞത് 60 കിലോ വിത്തെങ്കിലും ആവശ്യമുണ്ടെന്നിരിക്കെയാണ് നിലവിലുള്ള അളവ് വെട്ടികുറച്ചത്. സാമ്പത്തിക ബാധ്യതയ്‌ക്കൊപ്പം കൃഷിയ്ക്കുള്ള അടിസ്ഥാന സൗകര്യവികസനം ഒരുക്കുന്നതിലെ നഗരസഭാ-കൃഷിവകുപ്പ് അധികൃതരുടെ നിസംഗതയും കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്നു.
പാടശേഖരത്തിലെ അഞ്ച് കൈത്തോടുകളുടെ നവീകരണത്തിന് രണ്ടര ലക്ഷം രൂപയുടെ അനുമതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെ കൃഷിയിറക്കുന്നതിനുള്ള അടിസ്ഥാനസൗകര്യം വിപുലപ്പെടുത്തുമെന്ന് ഒരു വര്‍ഷം മുന്‍പ് നടന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ വാഗ്ദാനം നല്‍കിയെങ്കിലും നടപടിയായില്ല.
കുഴിചാലിപ്പടിയ്ക്ക് സമീപം കുത്തിയതോട് പാലത്തിന് സമീപം മോട്ടോര്‍പുരയും ഷട്ടറും സ്ഥാപിക്കുന്നതിന് പെരുമ്പായിക്കാട് വില്ലേജില്‍ നിന്നും അഞ്ച് സെന്റ് സ്ഥലം ഒരു വര്‍ഷം മുന്‍പ് ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറിയുടെ പേരില്‍ പതിച്ചു നല്‍കിയിരുന്നു. മോട്ടോര്‍പുരയ്ക്കായി രണ്ട് ലക്ഷം രൂപാ നഗരസഭയുടെ കരട് പദ്ധതിരേഖയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ പദ്ധതി പൂര്‍ണ്ണമാകണമെങ്കില്‍ ഈ തുക പോരെന്ന് കര്‍ഷകര്‍ ചൂണ്ടികാട്ടിയതോടെ ഉള്ളതും നഷ്ടപ്പെട്ടു. ഈ തുക വകമാറ്റി ചെലവഴിച്ചെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ കൃഷിയില്‍ കൊയ്ത്ത് കഴിഞ്ഞ് പാടശേഖരത്തെ വയ്‌ക്കോല്‍ കത്തിച്ചുകളയുന്നതിനും കളനാശിനി ഉപയോഗിച്ച് വരിനെല്ല് പൂര്‍ണ്ണമായി നശിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് ആവശ്യത്തിന് സമയം ലഭിച്ചിരുന്നില്ല.
കുടിവെള്ള ക്ഷാമത്തിന്റെ പേരില്‍ ഇറിഗേഷന്‍ കനാല്‍ വഴി തെള്ളകം പേരൂര്‍ പാടശേഖരങ്ങളിലേക്ക് മീനച്ചിലാറ്റില്‍ നിന്നും വെള്ളം പമ്പ് ചെയ്തത് നെല്‍കൃഷിയെ പ്രതികൂലമായി ബാധിച്ചിരുന്നു.
അന്ന് വിളഞ്ഞുനിന്ന നെല്ലും വെള്ളത്തിനടിയിലായിരുന്നു. ഇന്ധനവില കൂടിയതും കര്‍ഷകരെ ബാധിച്ചിട്ടുണ്ട്. നിലം ഉഴുതുമറിക്കുന്നതിന് ട്രാക്ടറിന് മണിക്കൂറിന് ഇപ്പോള്‍ ആയിരം രൂപയും അതിലധികവും വാടകയിനത്തില്‍ ഈടാക്കുന്നുണ്ട്.
കള കയറി നില്‍ക്കുന്ന പാടശേഖരം ഉഴുതു മറിക്കുകയും വിത്ത് സംഘടിപ്പിക്കുകയും ഉള്‍പ്പെടെ അടിസ്ഥാനമായി ചെയ്യേണ്ട കാര്യങ്ങളില്‍ കര്‍ഷകര്‍ക്ക് വന്‍ബാധ്യതയാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആവശ്യമായ ഉപദേശവും സഹായവും നല്‍കേണ്ട കൃഷി ഓഫീസറും ഉദ്യോഗസ്ഥരും തങ്ങളോട് മുഖം തിരിക്കുന്നത് കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്നും കര്‍ഷകര്‍ പറയുന്നത് ആശങ്കപ്പെടുന്നു.
അതിനിടെ കര്‍ഷകരുടെ യോഗത്തില്‍ നഗരസഭാ ചെയര്‍മാനും കൃഷി ഓഫീസറും പങ്കെടുക്കാഞ്ഞതും പ്രതിഷേധത്തിനു കാരണമായി. അതേസമയം ഏറ്റുമാനൂര്‍ കൂടാതെ ആര്‍പ്പൂക്കര കൃഷിഭവന്റെയും ചാര്‍ജുള്ളത് കൊണ്ട് കൃഷി ഓഫിസര്‍ക്ക് എല്ലായിടത്തും ഒരുപോലെ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
കര്‍ഷകരോടുള്ള അധികൃതരുടെ ഇത്തരം സമീപനത്തില്‍ പ്രതിഷേധിച്ച് പ്രതിഷേധ പരിപാടികളും കര്‍ഷകര്‍ ആലോചിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം നാടുകടത്തിയത് 42,000 പ്രവാസികളെ

Kuwait
  •  2 months ago
No Image

പരിപാടി സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണ്, താന്‍ സംഘാടകനല്ല; ദിവ്യയെ തള്ളി കലക്ടര്‍

Kerala
  •  2 months ago
No Image

ദുബൈ-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി

latest
  •  2 months ago
No Image

കോണ്‍ഗ്രസിന് പാലക്കാട് വീണ്ടും തിരിച്ചടി; സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ഷാനിബ് സി.പി.എമ്മിലേക്ക്

Kerala
  •  2 months ago
No Image

സീരിയല്‍ നടി എംഡിഎംഎയുമായി പിടിയില്‍ 

Kerala
  •  2 months ago
No Image

സാഹിത്യ നിരൂപകനും പ്രഭാഷകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതമല്ല; എ.ഡി.എമ്മിനെതിരെ ദിവ്യ സംസാരിച്ചപ്പോള്‍ തടയാന്‍ കഴിയുമായിരുന്നില്ല: കണ്ണൂര്‍ കളക്ടര്‍

Kerala
  •  2 months ago
No Image

ഡബിൾ ഡക്കർ ബസ് ഇനി കൊച്ചിയിലും; അടുത്തമാസം മുതൽ സർവ്വീസാരംഭിക്കും

Kerala
  •  2 months ago
No Image

പൊന്നും വില; പുതിയ റെക്കോര്‍ഡിട്ട് സ്വര്‍ണ വില

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിനെതിരായ ടി.വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം

Kerala
  •  2 months ago