കാളിയമ്മയുടെ സ്വപ്നം പൂര്‍ത്തീകരിച്ചു
പടിഞ്ഞാറങ്ങാടി: വൈകിയാണെങ്കിലും കാളിയമ്മയുടെ സ്വപ്നം പൂര്‍ത്തീകരിക്കാനായ സന്തോഷത്തിലാണ് ടീം ഓഫ് കൊള്ളനൂര്‍. കൊള്ളനൂര്‍ കൊളപ്രഞ്ചേരി കാളിയമ്മക്ക് 2011 - 12ല്‍ ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ വീടു നിര്‍മിക്കാന്‍ 1,80000 രൂപ പല തവണയായി സഹായമനുവദിച്ചിരുന്നു. എന്നാല്‍ ഈ തുകക്ക് തറയും, ഭിത്തിയും പൂര്‍ത്തിയാക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ വിധവയും, നിര്‍ധനയുമായ ഇവര്‍ തന്റെ പ്രയാസം ആരുടെ മുമ്പിലും പങ്ക് വെക്കാന്‍ തയ്യാറായതുമില്ല.
ഇതിനിടയിലാണ് വീടുപണി പൂര്‍ത്തീകരിക്കാന്‍ വി.ഇ.ഒ പി.ഇ.എ ജലീലിന്റെ ഇടപെടലാണ് കാളിയമ്മയുടെ സ്വപ്നം സാക്ഷാല്കരിക്കാന് ഇടയായത്. പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയായ ടീം ഓഫ് കൊള്ളനൂരിനെ കാര്യങ്ങള്‍ ധരിപ്പിച്ചപ്പോള്‍ ഇവര്‍ വീടു പണി പൂര്‍ത്തീകരിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ആറു ലക്ഷം രൂപ സമാഹരിച്ച് വീടു പണി പൂര്‍ത്തീകരിച്ചെങ്കിലും ഏതാനും മാസം മുമ്പ് കാളിയമ്മ മരണപ്പെടുകയായിരുന്നു. അമ്മക്കൊപ്പം താമസിച്ചിരുന്ന വിധവയായ മകള്‍ ലക്ഷ്മിയും, വിദ്യാര്‍ഥികളായ രണ്ട് കുട്ടികള്‍ക്കും പാര്‍പ്പിടം പൂര്‍ത്തീകരിച്ച് നല്കി ഈ യുവാക്കള്‍ മാതൃകയാവുകയായിരുന്നു.
കഴിഞ്ഞ ദിവസം ക്ലബ്ബ് അംഗങ്ങളുടെയും, ജന പ്രതിനിധികളുടെയും, മറ്റും ഗൃഹ പ്രവേശനം നടന്നു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ വി.വി മന്‍സൂര്‍ അധ്യക്ഷനായി. കെ .മൂസക്കുട്ടി, സി.എം അലി, അലി കുമരനെല്ലൂര്‍, സല്‍മ, ഉഷാകുമാരി, കെ.ഷിഹാബ്, പി.പി സക്കീര്‍, പി.ഇ.എ ജലീല്‍, വി.വി അനസ്, വി.വി ഷബീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."