മോഷ്ടിച്ച ബൈക്കുമായി യുവാവ് പിടിയില്‍
പാലക്കാട്: മോഷ്ടിച്ച ബൈക്കുമായി കറങ്ങവേ യുവാവ് നോര്‍ത്ത് പൊലിസിന്റെ വലയിലായി. പാലക്കാട്, മുട്ടിക്കുളങ്ങര, മാഹാളി ഹൗസില്‍ സുധിന്‍(19) നെയാണ് ടൗണ്‍ നോര്‍ത്ത് പൊലിസ് അറസ്റ്റു ചെയ്തത്. ഇന്നലെ പുലര്‍ച്ചെ ഒലവക്കോട് താണാവിനടുത്തു വാഹന പരിശോധന നടത്തുന്നതിനിടെയാണ് മോഷ്ടാവ് വലയിലായത്. ബൈക്കിലെത്തിയ സുധിനോട് വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടി പറഞ്ഞതില്‍ സംശയം തോന്നിയ പൊലിസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും ഈ മാസം എട്ടിന് പാലക്കാട് ടൗണ്‍ ബസ്റ്റാന്‍ഡ് പരിസരത്ത് നിന്നും മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. കിണാശേരി , ആനന്ദ് നഗര്‍, കല്ലുംപുറത്ത് വീട്ടില്‍ രാജന്റെ പേരിലുള്ള യമഹ 100 ബൈക്കായിരുന്നു മോഷ്ടിച്ചത്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.
കഴിഞ്ഞ മൂന്നു മാസത്തിനിടെ അഞ്ചാമത്തെ വാഹന മോഷ്ടാവിനെയാണ് ടൗണ്‍ നോര്‍ത്ത് പൊലിസ് അറസ്റ്റു ചെയ്യുന്നത്. പാലക്കാട് ടൗണ്‍ നോര്‍ത്ത് സി.ഐ ശിവശങ്കരന്റെ നിര്‍ദേശ പ്രകാരം, എസ്.ഐ രഞ്ജിത്, പുരുഷോത്തമന്‍ പിള്ള ക്രൈം സ്‌ക്വാഡ് അംഗങ്ങളായ കിഷോര്‍, സുനില്‍, അഹമ്മദ് കബീര്‍, മനീഷ്, രാജീദ്, സന്തോഷ് കുമാര്‍, ദീലീഷ്, സജീന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."