വ്യജ ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍
മാള: മാളയില്‍ രോഗികളെ ചികിത്സിക്കുന്നതിന് ക്ളിനിക്ക് നടത്തിയ വ്യാജ ആയുര്‍വേദ ഡോക്ടറെ മെഡിക്കല്‍ കൗണ്‍സില്‍ പൊലിസിലേല്‍പിച്ചു. ഡോ.സൗമിന് ഭൗമിക് ബി.എ.എം.എസ് ബിരുദധാരിയാണെന്ന അവകാശവാദത്തില്‍ മാളയില്‍ ഒന്നര പതിറ്റാണ്ടായി പൈല്‍സ് ക്ലിനിക്ക് നടത്തി വരുകയായിരുന്നു. ഇയാള്‍ വ്യാജനാണെന്ന് ടി.സി മെഡിക്കല്‍ കൗണ്‍സിലില്‍ നിരവധി പരാതികള്‍ ലഭിച്ചിരുന്നു.
രജിസ്ട്രാര്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് ഹാജരാക്കുവാന്‍ ഇയാളോട് ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളില്‍ നിന്നുമുള്ളതായിരുന്നു ഹാജരാക്കിയ രജിസ്ട്രേഷന്. രജിസ്ട്രാര്‍ അത് അവിടുത്തെ കൗണ്‍സിലിനു വെരിഫിക്കേഷന് അയച്ചു. ഇങ്ങനെ ഒരാള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു മറുപടി വന്നു. തുടര്‍ന്ന് ബി.എ.എം.എസ് ബിരുദ സര്‍ട്ടിഫിക്കറ്റും ഡിഗ്രിക്കു പഠിച്ചിട്ടുണ്ടെന്നതിന്റെ മുഴുവന്‍ രേഖകളുമായി രണ്ടു ദിവസം മുന്‍പ് ചേര്‍ന്ന ടി.സി മെഡിക്കല്‍ കൗണ്‍സില്‍ മീറ്റിംഗിനു മുന്പില് ഹാജരാകാന്‍ നിര്‍ദേശിച്ചു.
പരിശോധനയില്‍ മറ്റാരുടെയോ ബി.എ.എം.എസ് സര്‍ട്ടിഫിക്കറ്റില്‍ ഇയാള്‍ പേരു തിരുത്തി എഴുതിച്ചേര്‍ത്തിരിക്കുകയാണെന്നു മനസ്സിലായി. ഇയാളോട് പുറത്തു നില്ക്കാന് ആവശ്യപ്പെട്ട ശേഷം കൗണ്‍സില്‍ ചര്‍ച്ച ചെയ്തു പൊലിസില്‍ അറിയിക്കാന്‍ തീരുമാനിച്ചു. രജിസ്ട്രാര്‍ രഹസ്യമായി കന്റോണ്‍മെന്റ് പൊലിസ് സ്റ്റേഷനിലേക്കു ഫോണ്‍ ചെയ്തു. തുടര്‍ന്ന് മിനിട്ടുകള്‍ക്കകം അസി: കമ്മീഷണര്‍ സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ പൊലിസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."