സംസം കിണര്‍ പുനരുദ്ധാരണം: ത്വവാഫിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
മക്ക: തീര്ഥജലമായ സംസം വെള്ളത്തിന്റെ ഉത്ഭവ സ്ഥാനമായ സംസം കിണര്‍ നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് ഹറമില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
കഅ്ബക്ക് ചുറ്റുമുള്ള ത്വവാഫ് ചെയ്യുന്ന പ്രദേശമായ മതാഫിലേക്ക് കയറുന്നതിയാണ് അധികൃതര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സംസം കിണറിന്റെ പുനരുദ്ധാരണം നടക്കുന്നതിനാല്‍ തീര്‍ഥാടനത്തിനെത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് ഹറം സുരക്ഷാ സേന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ക്രമീകരണത്തിന്റെ ഭാഗമായി മത്വാഫില്‍ തവാഫ് നിര്‍വഹിക്കുന്നതിന് ഉംറ തീര്‍ഥാടകരെ മാത്രമേ അനുവദിക്കുകയുള്ളൂ. മറ്റു ത്വവാഫ് ചെയ്യുന്നവര്‍ക്കും തീര്‍ത്ഥാടകര്‍ക്കും വേണ്ടി മതാഫിന്റെ അടിയിലെ നിലയും ഒന്നാം നിലയും സജീകരിച്ചിട്ടുണ്ടെന്നു ഹറം സുരക്ഷാ സേന വക്താവ് മേജര്‍ സാമിഹ് അല്‍ സാല്‍മി പറഞ്ഞു.
ത്വവാഫ് കഴിഞ്ഞു മതാഫില്‍ നിന്നും സഅയ് ചെയ്യുവാനായി മസ്അയിലേക്ക് കടക്കേണ്ടത് അല്‍ സലാം ഇടനാഴി വഴിയാണ്.
അടുത്ത റംസാന് മുന്‍പ് ഏഴു മാസം കൊണ്ട് തന്നെ നവീകരണം പൂര്‍ത്തീകരിക്കാനാണ് പദ്ധതി. രണ്ടു ഘട്ടമായുള്ള പദ്ധതികളില്‍ ഒന്ന് മത്വാഫിന്റെ കിഴക്ക് ഭാഗത്ത് അഞ്ചു തടയണകള്‍ നിര്‍മിക്കലാണ്. സംസം കിണറിനു ചുറ്റും പരിസ്ഥിതി, അണു വിമുക്തമാക്കല്‍ എന്നിവയുടെ അവസാന ഘട്ട ജോലികളാണ് രണ്ടാംഘട്ട പദ്ധതികളില്‍ ഉള്‍പ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."