കാലത്തെ അതിജീവിച്ച് കൊച്ചേട്ടന്റെ പപ്പായ മുത്തശ്ശി
നടവയല്‍: വര്‍ഷം 30 കഴിഞ്ഞിട്ടും നിറഫലവുമായി കോച്ചേരില്‍ കൊച്ചേട്ടന്റെ പപ്പായമരം അക്ഷയപാത്രമാകുന്നു. പടര്‍ന്ന് പന്തലിച്ച് ശിഖരങ്ങള്‍ വീശിയ പപ്പായ മരത്തില്‍ പച്ചയും പഴുത്തതുമായ നാടന്‍ പപ്പായകള്‍ നിറഞ്ഞ് കിടക്കുന്നു. നടവയലിനടുത്ത കക്കോടന്‍ ബ്ലോക്ക് കോച്ചേരില്‍ കൊച്ചേട്ടന്റെ കൃഷിയിടത്തിലാണ് 30 വര്‍ഷത്തോളം പ്രായമായ പപ്പായ മരം കാലത്തെ അതിജീവിക്കുന്നത്. സാധാരണ പപ്പായ മരത്തിന് അധികം ആയുസ് ഉണ്ടാവാറില്ല.
പുതിയ കാര്‍ഷിക രീതിയില്‍ ഹൈബ്രിഡ് പപ്പായ മരങ്ങള്‍ സ്ഥാനം പിടിച്ചതോടെ നാടന്‍ പപ്പായ മരങ്ങള്‍ക്ക് നാശവും നേരിട്ടു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കൊച്ചേട്ടന്റെ വീട്ടുമുറ്റത്തെ പപ്പായ മരം വിസ്മയമാകുന്നത്. മുപ്പത് വര്‍ഷത്തെ വളര്‍ച്ചയില്‍ തായ് തടിക്ക് ഒത്ത ഒരു മരത്തിന്റെ വണ്ണമുണ്ട്. എകദേശം പതിനഞ്ച് മീറ്ററോളം ഉയരവും മരച്ചില്ലകള്‍ പോലെ തന്നെ തായ് തടിയില്‍ നിന്നും അനേകം ശിഖരങ്ങള്‍ വളര്‍ന്ന് ഇതില്‍ മുഴുവന്‍ പപ്പായ കായ്ച്ച് കിടക്കുന്നു.
ഉയരം കുറഞ്ഞ ആള്‍ക്ക് വരെ തോട്ടിയുടെ സഹായമില്ലാതെ പപ്പായ പറിച്ചെടുക്കാം. മറ്റിനം പപ്പായകളെ അപേക്ഷിച്ച് ഈ പപ്പായ്ക്ക് രുചിയും നിറവും മധുരവും കൂടുതലാണ്. വര്‍ഷമിത്ര കഴിഞ്ഞിട്ടും ഒരു രോഗബാധയോ കീടങ്ങളുടെ ആക്രമണമോ ഈ പപ്പായ മുത്തശ്ശിക്ക് ഏറ്റിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."