സന്നദ്ധ രംഗത്തെ ഡ്രൈവര്‍മാരുടെ പൊതുവേദി 'സ്മാര്‍ട്ട് വേ' നിലവില്‍ വന്നു
റിയാദ് : റിയാദിലെ സാമൂഹിക സേവന രംഗത്തെ പ്രഗല്‍ഭരായ ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തി പൊതു വേദി 'സ്മാര്‍ട്ട് വേ'
രൂപീകരിച്ചു. റിയാദിലെ മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ലോഞ്ചിംഗ് ഉദ്ഘാടനവും പൊതുസമ്മേളന ഉദ്ഘാടനവും ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി വി.നാരായണന്‍ ഉത്ഘാടനം ചെയ്തു
പ്രസിഡന്റ് ഹാരിസ് ബാബു മഞ്ചേരി അധ്യക്ഷനായിരുന്നു. സംഘടനയുടെ ലോഗോ പ്രകാശനം അഡ്വ.സഅദ് അല്‍ ഖഹ്ത്താനി നിര്‍വഹിച്ചു. റിയാദിലെ പ്രമുഖ മനുഷ്യാവകശപ്രവര്‍ത്തകന്‍ ലത്തീഫ് തെച്ചി മുഖ്യപ്രഭാഷണം നടത്തി. മുഖ്യാതിഥിയായ എയര്‍ ഇന്ത്യ മാനേജര്‍ കുന്തര്‍ലാല്‍ കൊത്തുവാള്‍, റഫീഖ് കൊയിലാണ്ടി, അശ്‌റഫ് വടക്കേവിള, ജയന്‍ കൊടുങ്ങല്ലൂര്‍, ഹനീഫ പുത്തനത്താണി, സെയ്ദ് കോഴിക്കോട് എന്നിവര്‍ സംസാരിച്ചു.
സംഘടനയിലെ അംഗങ്ങളായ മികച്ച ഡ്രൈവര്‍ക്ക് എയര്‍ ഇന്ത്യ സൗജന്യ ടിക്കറ്റും മരണപ്പെടുന്നവര്‍ക്ക് മിറാത്ത് അല്‍ റിയാദ് കമ്പനി ഇരുപത്തിഅയ്യായിരം രൂപയും സ്മാര്‍ട് വേ ഒരു ലക്ഷം രൂപയും ആനുകൂല്യം പ്രഖ്യാപിച്ചു. അബ്ദു റഹ്മാന്‍ ഒളവട്ടൂര്‍, ഫകറുദ്ദീന്‍ പെരുന്തല്‍മണ്ണ, റഫീഖ് മാനങ്കേരി, അബൂബക്കര്‍ കൊടക് എന്നിവര്‍ മൊമെന്റൊ കൈമാറി. നജീം കരുനാഗപ്പള്ളി, ഇല്യാസ് കാസര്‍ഗോട്, ശാഫി വയനാട്, റഫീഖ് പെരുന്തല്‍മണ്ണ എന്നിവര്‍ യോഗം നിയന്ത്രിച്ചു. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരുടെ സംഗീത വിരുന്നും പരിപാടിക് കൊഴുപ്പേകി. നാസര്‍ ലൈസ് കരുനാഗപ്പള്ളി സ്വാഗതവും അന്‍സാര്‍ കൊല്ലം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."