വിദൂര വിദ്യാഭ്യാസം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്നും വിദ്യാര്‍ഥി പ്രതിഷേധം
തേഞ്ഞിപ്പലം: സര്‍വകലാശാലക്ക് കീഴിലെ വിദൂര വിദ്യഭ്യാസ വിഭാഗം ബിരുദ കോഴ്‌സുകള്‍ക്ക് ഫീസ് വര്‍ധന വരുത്തിയതില്‍ വിദ്യാര്‍ഥി പ്രതിഷേധം കനക്കുന്നു. ഇന്നും ആയിരത്തിലധികം വിദ്യാര്‍ഥികളാണ് സര്‍വകലാശാല ഭരണ കാര്യാലയത്തിന് മുന്നില്‍ പ്രതിഷേധവുമായെത്തിയത്. ബി.എ, ബി.എസ്.സി, ബി.ബി.എ കോഴ്‌സുകള്‍ക്കെല്ലാം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി വര്‍ധനവ് നടത്തിയെന്നാരോപിച്ചാണ് പ്രൈവറ്റ് കോളജ് അസോസിയേഷന്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അണിനിരത്തി മാര്‍ച്ച് നടത്തിയത്.
വിദൂരവിദ്യഭ്യാസ വിഭാഗം വഴി രജിസ്റ്റര്‍ ചെയ്ത ബിരുദ സര്‍ട്ടിഫിക്കറ്റില്‍ വേര്‍തിരിവ് കാണിക്കാനുള്ള നീക്കത്തിനെതിരെയും സമരത്തില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സിന്‍ഡിക്കേറ്റിലെ സ്വാശ്രയ ലോബികളാണ് ഫീസ് വര്‍ധനക്ക് പിന്നിലെന്നും തിരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 11 മണിക്ക് സര്‍വകലാശാല കവാടത്തിനു മുന്നില്‍ നിന്നും ജാഥയായി ആരംഭിച്ച പരിപാടി ഭരണകാര്യാലയത്തിന് മുന്നില്‍ ഉപരോധനം തുടരുകയാണ്. ഇന്നലെ പാരലല്‍ കോളജ് അസോസിയേഷന്റെ സമരപരിപാടികളും ഇതേ വിഷയത്തില്‍ നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."