കേരളപ്പിറവി ആഘോഷങ്ങളുമായി ബഹ്റൈന്‍ പ്രവാസികളും
മനാമ: കേരളപ്പിറവി ആഘോഷങ്ങളുമായി പ്രവാസികളും രംഗത്ത്. ബഹ്റൈന്‍ കേരളീയ സമാജത്തിലെ കേരളപ്പിറവി ദിനാഘോഷം നവംബര്‍ ഒന്നിന് സമാജത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് 7.30ന് ബഹ്റൈന്‍ കേരളീയ സമാജം ഹാളില്‍ സംഘടിപ്പിക്കുന്ന ആഘോഷത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ദീപ്ത കേരളം , കുട്ടികളുടെ സംഘഗാനം ,ചെണ്ട മേളം ,പാഠശാല അധ്യാപകരും വിദ്യാര്‍ത്ഥികളും അവതരിപ്പിക്കുന്ന സംഗീത ശില്പം ,സാംസ്കാരിക സമ്മേളനം എന്നിവയും നടക്കും. എല്ലാ അംഗങ്ങളും കുടുംബ സമേതം കേരളീയ വേഷത്തിലെത്തി പരിപാടിയില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള ,സെക്രട്ടറി എന്‍ .കെ വീരമണി എന്നിവര്‍ അറിയിച്ചു .കൂടുതല്‍ വിവരങ്ങള്‍ക്ക് സാഹിത്യ വിഭാഗം സെക്രട്ടറി കെ .സി .ഫിലിപ്പ് ( 37789322 ) പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ശാന്ത രഘു ( 36003696 ) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."