2022 ഖത്തര്‍ ലോക കപ്പ്: ഇന്ത്യയ്ക്കും നേട്ടമുണ്ടാകും
ദോഹ: 2022 ലോകകപ്പിന് വേദിയാകാന്‍ ഖത്തര്‍ തിരഞ്ഞൊടുക്കപ്പെട്ടതു മുതല്‍ തന്നെ ഖത്തറിനെതിരേ ചില കോണുകളില്‍ നിന്നും പ്രചാരണമഴിച്ചു വിടകയായിരുന്നുവെന്നു സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറിന്‍ ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി ദി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
ലോകകപ്പിന്റെ ശക്തി ഉപയോഗിച്ച് ആത്മപരിശോധന നടത്താനും തൊഴിലാളികളുടെ അവസ്ഥയില്‍ വലിയ മാറ്റം കൊണ്ടുവരാനുള്ള രാജ്യത്തിന്റെ ആഗ്രഹം നിറവേറ്റുകയുമാണ് ഖത്തര്‍. ലോകകപ്പ് വേദിയാകാന്‍ തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ ജനസംഖ്യയില്‍ 88 ശതമാനമുള്ള പ്രവാസി തൊഴിലാളികളുടെ അവസ്ഥ പല കോണുകളില്‍ നിന്നും സസൂക്ഷ്മം നിരീക്ഷിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
അധിക രാജ്യങ്ങളിലും തൊഴിലാളികളുടെ അവസ്ഥ പ്രധാന വിഷയമാണ്. ലോകകപ്പിന് അവസരം ലഭിക്കുന്നതിന് എത്രയോ മുമ്പ് തന്നെ തൊഴിലാളികളുടെ അവസ്ഥയില്‍ മാറ്റം വരുത്താന്‍ ഖത്തര്‍ ശ്രമിക്കുന്നുണ്ട്. ലോകകപ്പ് അതിലേക്ക് കൂടുതല്‍ സംഭാവനകള്‍ അര്‍പ്പിക്കുന്നതിന് വേദിയാകുകയാണ്. നിയമനിര്‍മാണ സംവിധാനത്തിലും നടപ്പാക്കല്‍ സംവിധാനത്തിലും മാറ്റത്തിനുള്ള ഉത്‌പ്രേരകമായി ഇത് മാറും. തൊഴിലാളി ക്ഷേമത്തില്‍ മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്കും അളവുകോലായി രാജ്യം മാറും.
സംഭവിച്ചാല്‍ കൊള്ളാമായിരുന്നു എന്ന നിലയില്‍ കാണേണ്ടതാണ് ഇതുസംബന്ധിച്ച മാധ്യമങ്ങളിലെ മോശം അവതരണങ്ങള്‍. പ്രധാന കായിക പരിപാടിക്ക് വേദിയാകാനുള്ള അവസരം പുതിയൊരു രാജ്യത്തിന് കിട്ടുമ്പോഴെല്ലാം അശുഭാപ്തി വിശ്വാസം വരുത്തുന്ന കാഴ്ചപ്പാടുകളുണ്ടാകുന്നു. ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും ലോകകപ്പിന് മുമ്പ് ഇത് സംഭവിച്ചതാണ്. രഹസ്യ പ്രചാരണത്തിന് കൂലി വാങ്ങിയ ചില വിമര്‍ശകരുടെ ഗൂഢലക്ഷ്യമാണിത്.
പശ്ചിമേഷ്യയില്‍ ആദ്യമായി അരങ്ങേറുന്ന ഫുട്‌ബോള്‍ ലോകകപ്പ് ഇന്ത്യക്ക് വലിയതോതില്‍ ഗുണപ്രദമാകും. സ്റ്റേഡിയങ്ങള്‍ കൃത്രിമമായി ശീതീകരിച്ച് നിര്‍ത്തുന്നതില്‍ പ്രത്യേകിച്ചും ഗുണപ്രദമാകും. തങ്ങളുടെ സംസ്‌കാരത്തില്‍ ഇന്ത്യ പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്.
നാട്ടുമൊഴിയില്‍ ഇന്ത്യന്‍ സംസ്‌കാരം കൂടിക്കലര്‍ന്നിട്ടുണ്ട്. ഇന്ത്യയെ പോലെ മറ്റ് അയല്‍രാജ്യങ്ങള്‍ക്കും മേഖലക്കും ഖത്തര്‍ ലോകകപ്പ് ഗുണപ്രദമാകും. ലോകകപ്പിന് വേണ്ടിയുള്ള സ്റ്റേഡിയം നിര്‍മാണത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ പ്രധാന പങ്കാളിയാണ്. ഇന്ത്യന്‍ തൊഴിലാളികള്‍ വളരെ കൂടുതലായി ലോകകപ്പ് പദ്ധതികളില്‍ പങ്കാളികളാണ്.
മാത്രമല്ല നിരവധി ഉപകരാറുകളും ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇങ്ങനെ ഇന്ത്യക്ക് വലിയ സാമ്പത്തിക പ്രയോജനമാണ് ഖത്തര്‍ ലോകകപ്പ് കൊണ്ടുണ്ടാകുന്നത്.
സാങ്കേതികവിദ്യ, നിര്‍മാണം, പ്രവര്‍ത്തനം തുടങ്ങിയവയില്‍ ഇന്ത്യയുടെ വൈദഗ്ധ്യം പ്രതീക്ഷിക്കുന്നതിനാല്‍ വലിയ സാമ്പത്തിക നേട്ടമുണ്ടാകും. പരോക്ഷമായും പ്രത്യക്ഷമായും വലിയ നേട്ടമാണുണ്ടാകാന്‍ പോകുന്നത്. തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് ഫുട്‌ബോളെന്നും പോരാടാന്‍ പറ്റിയ ടീമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."