ഇനി കോണ്‍ഗ്രസ് തിരിച്ചു വരാനുള്ള കാലം
രൂപീകരണം മുതല്‍ക്കെ ഒറ്റക്ക് നില്‍ക്കുക എന്നതായിരുന്നു ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം. കൂട്ടുകക്ഷി മുന്നണി സംവിധാനത്തില്‍ തങ്ങളുടെ അസ്തിത്വം നഷ്ടപ്പെടുമെന്ന് പാര്‍ട്ടി മനസ്സിലാക്കിയിരുന്നു, മറ്റൊരര്‍ഥത്തില്‍ അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല. എന്നാല്‍, പിന്നീട് രാഷ്ട്രീയ കാലാവസ്ഥകള്‍ മാറിമറിഞ്ഞു. 1998ല്‍ വാജ്‌പേയുടെ നേതൃത്വത്തില്‍ വിജയകരമായ ഒരു കൂട്ടുകക്ഷി മുന്നണി ഇന്ത്യയുടെ അധികാരം കൈയേറിയപ്പോഴാണ് കോണ്‍ഗ്രസിന് നിലപാടുകളില്‍ അയവു വരുത്തേണ്ടി വന്നത്. ക്രമേണ പാര്‍ട്ടിയും സഖ്യ രാഷ്ട്രീയത്തില്‍ അംഗമായി.
ഇരു യു.പി.എയിലും കാബിനറ്റ് പദവി വഹിക്കുകയും,2012ല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത പ്രണബ് മുഖര്‍ജിയുടെ 'ദ കൊളീഷന്‍ ഇയേഴ്‌സ് 1996-2012' എന്ന കൃതി ഈയൊരു രാഷ്ട്രീയ പരിപ്രേക്ഷ്യത്തിലാണ് പ്രസക്തമാകുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന കാലയളവില്‍ ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയിലുണ്ടായ വ്യക്തിപരവും മതപരവും രാഷ്ട്രീയപരവുമായ ചരിത്ര സംഭവങ്ങള്‍ പുനര്‍വായനക്ക് വിധേയമാക്കുന്ന ആത്മകഥാംശമുള്ള കൃതിയാണത്.
?1996ലെ കോണ്‍ഗ്രസ് ഭരണത്തെ പ്രതിപാദിച്ചു കൊണ്ടാണ് താങ്കളുടെ പുസ്തകം ആരംഭിക്കുന്നത് തന്നെ. 1996ന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്റെ വിടവ് നന്നായി അനുഭവപ്പെടുന്നുണ്ടോ?
തിരഞ്ഞെടുപ്പ് ഊഴങ്ങളില്‍ കോണ്‍ഗ്രസ് ശുഷ്‌കിച്ചു പോയിട്ടുണ്ടെന്നതില്‍ സംശയമില്ല. കാലങ്ങളായി ഇന്ത്യയുടെ നേതൃസ്ഥാനത്തിരുന്ന ഒരുപാര്‍ട്ടി പലയിടങ്ങളിലും പരാജയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കാര്യങ്ങള്‍ അത്ര സങ്കീര്‍ണമൊന്നുമല്ല. കൈമോശം സംഭവിച്ചത് എളുപ്പത്തില്‍ വീണ്ടെടുക്കാവുന്നതേ ഉള്ളൂ, തിരഞ്ഞെടുപ്പുകളില്‍ ജയപരാജയം സംഭവിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമല്ല.
2014 മുതല്‍ കോണ്‍ഗ്രസ് അകപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ സാധ്യമെന്നാണോ പറഞ്ഞുവരുന്നത്.
തിരഞ്ഞെടുപ്പിന് ചില അടിസ്ഥാന മൂല്യങ്ങളുണ്ട്. അടിവരയിട്ട് മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യം, എന്തുകൊണ്ട് ജനങ്ങള്‍ നിങ്ങളെ പിന്തുണക്കുന്നു എന്നതാണ്. രണ്ടാമത്തേത് ജനങ്ങള്‍ക്ക് നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുകയും നിങ്ങള്‍ക്കുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്യുന്നു. ഈ രണ്ട് തത്ത്വങ്ങള്‍ക്കിടയിലും ചില വ്യതിയാനങ്ങള്‍ ഉണ്ടാവുന്നത് കൊണ്ടാണ് പരാജയം സംഭവിക്കുന്നത്. രാഷ്ട്രീയമെന്നാല്‍ വ്യാകരണ പഠനമൊന്നുമല്ല. ആര്‍ക്കും മനസ്സിലാവുന്നതേയുള്ളൂ. അത്‌കൊണ്ടുതന്നെ ജനങ്ങളുടെ ഇച്ഛക്കനുസരിച്ച് ഭരണകൂടങ്ങള്‍ വര്‍ത്തിക്കണം. ജനതാല്‍പര്യങ്ങളെ മാനിക്കുന്ന പാര്‍ട്ടിയാണ് എന്നും കോണ്‍ഗ്രസ്. രാജ്യത്തിന്റെ അവസ്ഥയെ കാലാനുഗുണമാക്കാനും,ചിട്ടപ്പെടുത്താനും മാന്ദ്യത്തെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് പാര്‍ട്ടിക്കുണ്ട്. കഴിഞ്ഞ കാല ഭരണങ്ങളിലെല്ലാം നാം അത് തെളിയിച്ചിട്ടുണ്ട്. ആ നില തുടര്‍ന്ന് കൊണ്ടു പോ കാന്‍കഴിയുക തന്നെ ചെയ്യും.
?2014ലെ തിരഞ്ഞെടുപ്പിന് മുമ്പ് കൂട്ടുകക്ഷിഭരണം എന്നൊരു നിഗമനത്തിലേക്ക് സോണിയാ ഗാന്ധി എത്തിയതിനെ കുറിച്ച് താങ്കള്‍ വിശദീകരിക്കുകയുണ്ടായി. അത്തരമൊരു ആശയത്തോട് താങ്കളും യോജിച്ചിരുന്നോ എത്രവലിയ പ്രതികൂല സാഹചര്യങ്ങളെയും മറികടക്കാനുള്ള ത്രാണി പാര്‍ട്ടിക്കുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങളുടെ ഈ ചോദ്യത്തിന്ന് രണ്ട് രീതിയിലുള്ള വിശദീകരണമാണ് ഉള്ളത്. അനിവാര്യമായ ഘട്ടത്തിലല്ലാതെ ഒരിക്കലും കോണ്‍ഗ്രസ് രാഷ്ട്രീയ സഖ്യങ്ങള്‍ക്കുണ്ടാവില്ലെന്ന 1998ലെ പ്രഖ്യാപനമാണ് ഒന്നാമത്തേത്. കാരണം കോണ്‍ഗ്രസിന്റെ സ്വത്വം സംരക്ഷിക്കലായിരുന്നു പ്രധാനം. അതേസമയം 2004ലെ ലോക്‌സഭ ഇലക്ഷനു തൊട്ടുമുമ്പ് കോണ്‍ഗ്രസ് ഇത്തരമൊരു നയത്തില്‍നിന്നു പിന്മാറുകയുണ്ടായി. രണ്ട് തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിസ്വീകരിച്ച വ്യത്യസ്തമായ രണ്ട് തീരുമാനങ്ങളാണിവ. അക്കാലയളവില്‍ സഖ്യരാഷ്ട്രീയത്തിന്റെ പിന്‍ബലത്തോടെ വാജ്‌പേയ് അധികാരം കൈയാളിയത് കോണ്‍ഗ്രസിനെ പാഠം പഠിപ്പിച്ചു. single patry gov-ernment നെഅധികാരത്തിലേറുന്നതില്‍ ജനങ്ങള്‍ക്ക് താല്‍പര്യം നഷ്ടപ്പെട്ടത് കൊണ്ടായിരിക്കാം പരാജയം സംഭവിച്ചതെന്ന് പാര്‍ട്ടി അനുമാനിക്കുന്നു. പാര്‍ട്ടി സഖ്യരൂപീകരണത്തിന് തുനിഞ്ഞിരുന്നെങ്കില്‍ ഈ ഗതി വരുമായിരുന്നില്ല.
?ബി.ജെ.പിയേക്കാള്‍ കോണ്‍ഗ്രസിനെ ക്ഷയിപ്പിച്ചത് പ്രാദേശിക രാഷ്ട്രീയ കക്ഷികളാണെന്നും പറയപ്പെടുന്നുണ്ട്, അതേകുറിച്ച് അത് പൂര്‍ണാര്‍ഥത്തില്‍ ശരിയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അനേകം കീഴ്ഘടകങ്ങളുള്ള ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. 1977വരെ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടുതന്നെയാണ് കോണ്‍ഗ്രസ് ഇന്ത്യയില്‍ നിലകൊണ്ടത്. 1977ല്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള സഖ്യമാണ് കോണ്‍ഗ്രസിനെ ആദ്യമായി പരാജയപ്പെടുത്തുന്നത്. 1977ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന കോണ്‍ഗ്രസിന്റെ പദവിക്ക് ഇളക്കം തട്ടിയപ്പോള്‍ ആ സ്ഥാനത്ത് പല രാഷ്ട്രീയപ്പാര്‍ട്ടികളും കയറിക്കൂടി.
?ഭൂരിപക്ഷ സമൂഹമാണ് രാജ്യം ഭരിക്കേണ്ടത് എന്ന ഹിന്ദുത്വ വാദം സെക്കുലറിസത്തില്‍ എത്രത്തോളം പ്രായോഗികമാണ്. മതേതരരാജ്യം എന്ന നിലയില്‍ ഈ വാദത്തെ എങ്ങനെയാണ് താങ്കള്‍ കാണുന്നത്.
അതൊരിക്കലും പ്രായോഗികമല്ല. മതേതരത്വത്തെ മാറ്റി നിര്‍വചിക്കാനൊന്നും പറ്റില്ലല്ലോ. പിന്നെ ഭൂരിപക്ഷം,ന്യൂനപക്ഷം എന്നൊക്കെയുള്ളത് ആപേക്ഷികമാണ്. ഈ രാജ്യത്ത് കാലാനുസാരിയായി മാറാവുന്ന കേവലം സാങ്കേതിക പദങ്ങള്‍ മാത്രമാണത്.
?കള്ളപ്പണം കണ്ടെടുക്കുക എന്ന വാദം നിരത്തി രാജ്യത്ത് നോട്ട്‌നിരോധിച്ചതിനെകുറിച്ച് താങ്കള്‍ പുസ്തകത്തില്‍ പ്രതിപാതിക്കുകയുണ്ടായി. മുന്‍ ധനമന്ത്രി എന്നനിലയില്‍ നോട്ട് നിരോധനത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്. നോട്ടു നിരോധനം ഒരു നേട്ടമായിരുന്നോ.
കള്ളപ്പണം പുറത്തെത്തിക്കാനുള്ള വഴിയായിട്ടേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ. ഗവണ്‍മെന്റിന്റെ തുടക്കത്തില്‍ ഞാന്‍ അതിനെ ശരിവച്ചിരുന്നു. പ്രധാനമന്ത്രിയും ഭരണകൂടവും എടുത്ത ഒരു തീരുമാനത്തിനെതിരെ നിലകൊള്ളാന്‍ എനിക്ക് കഴിയുമായിരുന്നില്ല. മുന്‍ സാമ്പത്തിക മന്ത്രി എന്നനിലയില്‍ എനിക്ക് പ്രത്യേക അഭിപ്രായമൊന്നുമില്ല. എന്നാല്‍, 1980കളിലും പിന്നിട് 2009-2012കാലത്തെ രണ്ടാം യു.പി.എയില്‍ ധനമന്ത്രി ആയിരിക്കുമ്പോഴും ഇത്തരമൊരു നിര്‍ദേശം പലരും മുന്നോട്ടുവച്ചിരുന്നു. ഞാനതിനോട് യോജിച്ചില്ല. എന്നുമാത്രമല്ല, അന്ന് സാഹചര്യവും അനുകൂലമായിരുന്നില്ല. ചിലര്‍ക്ക് സമയവും സന്ദര്‍ഭവും അനുകൂലമായപ്പോള്‍ അവരത് ചെയ്‌തെന്നു മാത്രം.
?ഡോ. മന്‍മോഹന്‍സിങും താങ്കളും കോണ്‍ഗ്രസിലെ രണ്ട് ശക്തി ധ്രുവങ്ങളായിരിക്കെയാണ് യു.പി.എ മന്‍മോഹനെ പ്രധാനമന്ത്രിയാക്കുന്നത്. മന്‍മോഹന്‍സിങ് സൂചിപ്പിച്ചതു പോലെ അന്ന് വിയോജിക്കുവാന്‍ മാത്രം താങ്കള്‍ ശക്തനായിരുന്നു താനും. പക്ഷേ, രണ്ട് ഘട്ടങ്ങളിലും താങ്കള്‍ ശക്തമായ പിന്തുണ നല്‍കുകയായിരുന്നു.
ഒരുതരത്തിലുമുള്ള വിയോജിപ്പും എനിക്കുണ്ടായിരുന്നില്ല. ഞാന്‍ രാജ്യത്തിനു നല്‍കിയതിനേക്കാള്‍ കൂടുതല്‍ രാജ്യം എനിക്കു നല്‍കിയിട്ടുണ്ടെന്നതാണ് വിയോജിക്കാതിരിക്കാന്‍ കാരണം. എനിക്ക് ലഭിച്ചത് കൊണ്ട് പൂര്‍ണ സംതൃപ്തനാണ് ഞാന്‍. ഔദ്യോഗിക ഉത്തരാവാദിത്ത നിര്‍വഹണം തുടങ്ങിയതുമുതല്‍ മുഴുവന്‍ സഹപ്രവര്‍ത്തകരുമായും വളരെ മെച്ചപ്പെട്ട ഒരു വ്യക്തി ബന്ധമായിരുന്നു പുലര്‍ത്തി പോന്നത്. ഞാനും അദ്ദേഹവും പരസ്പര ധാരണയോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്ഥാനവ്യതിയാന സംബന്ധിയായി യാതൊരുവിധ അലോസരവും ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഉണ്ടായിരുന്നില്ല.
?ഏടഠഎത്രത്തോളം ആസൂത്രിതവും പ്രായോഗികവുമാണ് താങ്കളുടെ വീക്ഷണത്തില്‍. നോട്ടുനിരോധനത്തെക്കാള്‍ അബദ്ധമായിപ്പോയി ഈ നിയമമെന്നൊക്കെ ആക്ഷേപമുണ്ട്.
അത് രണ്ടും രണ്ട് തന്നെയാണ്. എല്ലാ പുതിയ സംവിധാനങ്ങള്‍ക്കും ബാലാരിഷ്ടതകളുണ്ടാവും. സാങ്കേതിക മേഖലയിലുള്ള മാറ്റങ്ങളും ഇപ്രകാരം തന്നെയാണ്. അതുതന്നെയാണ് സമഗ്ര നികുതി സംവിധാനത്തിലും ബാധിച്ചത്. സമഗ്രമായ നികുതി സംവിധാനങ്ങളെല്ലാം കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയപ്പെട്ടുകൊണ്ടിരിക്കുകയാണ്. സൗകര്യങ്ങളും സംവിധാനങ്ങളും നമ്മുടെ ആവശ്യം തന്നെ. പക്ഷേ, ഇത്തരം പദ്ധതികള്‍ നടപ്പില്‍ വരുത്തുന്ന സമയത്ത് അസൗകര്യങ്ങള്‍ അനുഭവിക്കുന്ന മേഖലകള്‍ക്ക് നാം മുന്‍ഗണന നല്‍കണമായിരുന്നു. അതുപോലെ എത്ര മനോഹരമായിട്ട് അത് നമുക്ക് പരിഹരിക്കാന്‍ കഴിയുമെന്ന് കണ്ടെത്തുകയും വേണമായിരുന്നു.
?നീണ്ട പൊതുജീവിതത്തിനിടയില്‍ ഇന്ദിരാഗാന്ധിയോടൊത്തും സോണിയാഗാന്ധിയോടൊത്തും താങ്കള്‍ രാജ്യത്തെ സേവിക്കുകയുണ്ടായി. ഏതൊക്കെ വഴിയിലാണ് അവര്‍ പരസ്പരം സാമ്യരും വിഭിന്നരുമാവുന്നത്?
ഓരോവ്യക്തികള്‍ക്കും അവരുടേതായ മൗലിക സിദ്ധികളുണ്ടാവും. ഇരുവരും സ്ഥാനംകൊണ്ടും പദവികൊണ്ടും സമന്മാരാണ് എന്നത്‌കൊണ്ട് ഒരേ വസ്ത്രം രണ്ട്‌പേര്‍ക്കും ഒരുമിച്ചു ധരിക്കാന്‍ പറ്റില്ലല്ലോ? ഇന്ദിരാഗാന്ധി പതിനൊന്ന് വര്‍ഷത്തോളം കോണ്‍ഗ്രസ് സഭയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ പാര്‍ട്ടിക്ക് സേവനം ചെയ്തു. എന്നാല്‍ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് അവരുണ്ടായിരുന്നില്ല. ഇതിന്ന് നേരെ വിപരീതമായിരുന്നു സോണിയാഗാന്ധിയുടെ പൊതുജീവിതം. കോണ്‍ഗ്രസ് അധ്യക്ഷ നേതൃസ്ഥാനത്താണ് അവര്‍ ഇക്കാലമത്രയും സേവനമനുഷ്ഠിച്ചത്. പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല.
കടപ്പാട്: ദ ഹിന്ദു
വിവര്‍ത്തനം : അമീന്‍ തിരുവള്ളൂര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."