ട്രെയിനുകളുടെ പുതിയ സമയക്രമം ഇന്നുമുതല്‍
കോഴിക്കോട്: ദക്ഷിണ റെയില്‍വേക്കു കീഴില്‍ ട്രെയിനുകളുടെ പുതിയ സമയക്രമം ഇന്നു നിലവില്‍ വരും. നിലവിലുള്ള ട്രെയിനുകള്‍ വേഗം കൂടുന്നതിനൊപ്പം ദീര്‍ഘിപ്പിക്കുകയും ചെയ്യും. മംഗളൂരു-കൊച്ചുവേളി റൂട്ടില്‍ ആഴ്ചയില്‍ രണ്ടുദിവസം പുതിയ ട്രെയിനും അനുവദിച്ചു.
വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി എട്ടിന് മംഗളൂരു ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറപ്പെടുന്ന 16356 നമ്പര്‍ ട്രെയിന്‍ അടുത്തദിവസം രാവിലെ 8.15ന് കൊച്ചുവേളിയില്‍ എത്തിച്ചേരും. വ്യാഴം, ശനി ദിവസങ്ങളില്‍ 16355 നമ്പറുകളില്‍ കൊച്ചുവേളിയില്‍ നിന്നു രാത്രി 9.25ന് തിരിക്കുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 9.15ന് മംഗളൂരു ജങ്ഷനില്‍ എത്തും. ഈ ട്രെയിന്‍ സര്‍വിസ് ആരംഭിക്കുന്നതിന്റെയും സ്റ്റോപ്പുകളുടെയും വിവരം പിന്നീടു അറിയിക്കുമെന്നു ദക്ഷിണറെയില്‍വേ അറിയിച്ചു.
16343 അമൃത എക്‌സ്പ്രസ് മധുര വരെ നീട്ടി. രാത്രി 10.30ന് തിരിച്ച് പിറ്റേന്ന് ഉച്ചയ്ക്ക് 1.10ന് മധുരയില്‍ എത്തും. തിരികെ 16344 ട്രെയിന്‍ മധുരയില്‍ നിന്നു വൈകിട്ട് 3.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.25ന് തിരുവനന്തപുരത്ത് എത്തും.
നിലവിലുള്ള സ്റ്റോപ്പിനു പുറമെ പൊള്ളാച്ചി, പളനി, ഡിണ്ടിഗല്‍ എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും. 22651 ചെന്നൈ-പളനി എക്‌സ്പ്രസ് പാലക്കാട് വരെ നീട്ടി. ചെന്നൈയില്‍ നിന്നു രാത്രി 9.40ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 11ന് പാലക്കാട്ടെത്തും. തിരികെയുള്ള 22652 നമ്പര്‍ ട്രെയിന്‍ പാലക്കാട് നിന്നു വൈകുന്നേരം മൂന്നിന് യാത്രതിരിച്ച് അടുത്തദിവസം പുലര്‍ച്ചെ 4.15ന് മധുരയില്‍ യാത്ര അവസാനിപ്പിക്കും. പാലക്കാട് ടൗണില്‍ നിന്നു പുറപ്പെട്ടിരുന്ന തിരുച്ചെന്തൂര്‍ എക്‌സ്പ്രസ് പാസഞ്ചര്‍ ട്രെയിന്‍ ഇനി പാലക്കാട് ജങ്ഷന്‍ സ്റ്റേഷനില്‍ നിന്നു യാത്ര ആരംഭിക്കും. ആഴ്ചയില്‍ അഞ്ചുദിവസം സര്‍വിസ് നടത്തിയിരുന്ന 16308, 16307 കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ് ഫെബ്രുവരി ഒന്നുമുതല്‍ എല്ലാദിവസവും സര്‍വിസ് നടത്തും.
വ്യാഴം, ശനി ദിവസങ്ങളില്‍ ഈ ട്രെയിന്‍ എറണാകുളം വരെ മാത്രമേ സര്‍വിസ് നടത്തിയിരുന്നുള്ളൂ. ഇതിനു പയ്യോളിയിലും സ്റ്റോപ്പുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."